
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് : പുതുപ്പാടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്‌ആർടിസി ബസ് ഇടിച്ചു കാല്‍ നടയാത്രക്കാരൻ മരിച്ചു.
കൈതപ്പൊയില്‍ സ്വദേശി കളപ്പുരക്കല്‍ ജോയ് (65)ആണ് മരിച്ചത്.
രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജോയ് മരിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസാണ് ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയത്. പൊലീസ് ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Third Eye News Live
0