video
play-sharp-fill

വിമാനത്താവളത്തിൽ നിന്ന് വരുന്നതിനിടെ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു വയസുകാരന് ദാരുണാന്ത്യം; 8 പേർക്ക് പരിക്കേറ്റു

വിമാനത്താവളത്തിൽ നിന്ന് വരുന്നതിനിടെ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു വയസുകാരന് ദാരുണാന്ത്യം; 8 പേർക്ക് പരിക്കേറ്റു

Spread the love

പാലക്കാട്: തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു.

ഒരു വയസുള്ള ഐസിൻ എന്ന ആൺകുട്ടിയാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കാറിൽ വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാമ്പി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന 8 പേർക്ക് പരിക്കേറ്റു.

 

ഏറ്റുമാനൂർ തവളക്കുഴിയിൽ ടിപ്പർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: കാർ ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ടോറസ് ഡ്രൈവറുടെ പ്രഷർ കുറഞ്ഞത് അപകട കാരണം

ഏറ്റുമാനൂർ തവളക്കുഴിയിൽ ടിപ്പർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: കാർ ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ടോറസ് ഡ്രൈവറുടെ പ്രഷർ കുറഞ്ഞത് അപകട കാരണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും , ടോറസ് ലോറിയും റോഡിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയുടെയും കാറിന്റെയും ഇന്ധനം റോഡിൽ പടർന്നു. അപകടം ഒഴിവാക്കാൻ കോട്ടയത്ത് നിന്നുള്ള അഗ്നി രക്ഷാ സേനാ സംഘം എത്തി റോഡ് കഴുകി വൃത്തിയാക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ എറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ഇടിച്ച ശേഷം ടോറസ് ലോറി റോഡിലേയ്ക്ക് മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം മുന്നോട്ട് നീങ്ങിയ കാറും റോഡിൽ മറിഞ്ഞു. രണ്ടു വാഹനത്തിൽ നിന്നുമുള്ള ഇന്ധനം റോഡിൽ പടരുകയും ചെയ്തു. ഇതു വഴി എത്തിയ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുമെന്ന് ഉറപ്പായതോടെ നാട്ടുകാർ വിവരം അഗ്നി രക്ഷാ സേനയിൽ അറിയിക്കുകയായിരുന്നു. ടോറസ് ഡ്രൈവറുടെ രക്തസമ്മർദം കുറഞ്ഞതാണ് അപകടകാരണം എന്ന് സംശയിക്കുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. റോഡിൽ മറിഞ്ഞ് കിടക്കുന്ന വാഹനങ്ങൾ ഉയർത്താൻ ശ്രമം തുടരുന്നു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി.