ദുരന്തങ്ങൾ തീരാതെ കോട്ടയം:  എം സി റോഡിന് പിന്നാലെ ചുങ്കത്ത് റോഡിലും രക്തം വീണു: നാല് ദിവസത്തിനിടെ കോട്ടയത്ത് അപകട പെരുമഴ

ദുരന്തങ്ങൾ തീരാതെ കോട്ടയം: എം സി റോഡിന് പിന്നാലെ ചുങ്കത്ത് റോഡിലും രക്തം വീണു: നാല് ദിവസത്തിനിടെ കോട്ടയത്ത് അപകട പെരുമഴ

എ.കെ ശ്രീകുമാർ

കോട്ടയം: കോട്ടയം നഗരം അപകടങ്ങളുടെ തുരുത്തായി മാറുന്നു. മൂന്ന് ദിവസത്തിനിടെ മൂന്ന് അപകടങ്ങളിലായി രണ്ട് പേരാണ് കോട്ടയം നഗരത്തിലും പരിസരത്തും മരിച്ചത്. 14 ന് നാഗമ്പടത്ത് അപകടത്തിൽ യുവാവ് മരിച്ചപ്പോൾ , 17 ന് കോടിമത നാലുവരിപ്പാതയിലുണ്ടായ അപകടത്തിൽ യുവാവ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആണ് മരിച്ചത്.

പതിനാലിന് ഉച്ചയ്ക്ക് രണ്ടു മണിയോടെ നാഗമ്പടം വൈഡബ്യു എസി എ യ്ക്കു മുന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കോട്ടയം പെരുമ്പായിക്കാട് കിഴക്കാലിക്കൽ വർഗീസ് കുരുവിളയുടെ മകൻ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ പർച്ചേസ് മാനേജർ കുരുവിള വർഗീസ് (24) ആണ് മരിച്ചത്. നഗരസഭ ഓഫിസിൽ നിൽക്കുകയായിരുന്ന അച്ഛൻ വർഗീസ് കുരുവിളയെ വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിനായി എത്തിയ യുവാവ് അപകടത്തിൽപെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കർ ജംഗ്ഷനിൽ നിന്നും അമിത വേഗത്തിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കുരുവിള സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇയാളുടെ തലയിലൂടെ ബസ് കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.

വ്യാഴാഴ്ച രാവിലെ ഏഴരയ്ക്ക് കോടിമത നാലുവരിപ്പാതയിലാണ് മറ്റൊരു അപകടം ഉണ്ടായത്. മണിപ്പുഴയിലെ സിവിൽ സപ്ലൈസ് പമ്പിനു മുന്നിലായിരുന്നു അപകടം. കോടിമത ഭാഗത്ത് നിന്ന് വരികയായിരുന്നു ടോറസ് ലോറി. മണിപ്പുഴയിൽ നിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു ബൈക്കും കാറും. ഈ സമയം വലത്തേയ്ക്ക് വെട്ടിച്ച ടോറസ് ലോറി കാറിൽ ഇടിച്ചു. കാറിന്റെ ഒരു വശത്തേയ്ക്ക് ടോറസ് ലോറി ഇടിച്ചതോടെ , കാർ റോഡിൽ വട്ടം കറങ്ങി, പിന്നാലെ എത്തിയ ബൈക്കിൽ ടോറസ് ലോറിയും കാറും ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ചാന്നാനിക്കാട് സ്വദേശി ജോജി (22) യെ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചുങ്കം പാലത്തിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ആയിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തി ഇടിച്ചു വീഴ്ത്തിയ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങിയാണ് കാസർകോട് ജോലി ചെയ്യുന്ന ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ മരിച്ചത്. ദാരുണാന്ത്യം. രണ്ടു ദിവസത്തിനിടെ കോട്ടയം ചുങ്കം മള്ളൂശേരി പേരകത്ത് വീട്ടിൽ പി.ഇ ചന്ദ്രമോഹൻ (55)ആണ് ചുങ്കം പാലത്തിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.

എറണാകുളത്തു നിന്നും എത്തിയ ചന്ദ്രമോഹൻ ചുങ്കം പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇതിനിടെ കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ടോറസ് ലോറി ചന്ദ്രമോഹനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് റോഡിൽ വീണ ചന്ദ്രമോഹന്റെ തലയിലൂടെ ലോറി കയറിയിറങ്ങി തലക്ഷണം മരണം സംഭവിക്കുകയായിരുന്നു.