കൊലയാളി വണ്ടി ഡ്യൂക്ക് മക്കൾക്ക് വാങ്ങി നൽകുന്ന മാതാപിതാക്കൾ ഈ വീഡിയോ ഒന്ന് കാണുക: കടുത്തുരുത്തിയിൽ ലോറിയ്ക്കടിയിലേയ്ക്ക് പാഞ്ഞുകയറി ദാരുണമായി മരിക്കുന്ന 21കാരൻ; റോഡുകളിൽ രക്തം വീഴ്ത്തുന്ന കൗമാരക്കാർക്ക് കാലനായി ഡ്യൂക്ക്; കടുത്തുരുത്തി അപകടത്തിന്റെ വീഡിയോ ഇവിടെ കണ്ട് വില്ലനാരെന്ന് വിലയിരുത്താം

കൊലയാളി വണ്ടി ഡ്യൂക്ക് മക്കൾക്ക് വാങ്ങി നൽകുന്ന മാതാപിതാക്കൾ ഈ വീഡിയോ ഒന്ന് കാണുക: കടുത്തുരുത്തിയിൽ ലോറിയ്ക്കടിയിലേയ്ക്ക് പാഞ്ഞുകയറി ദാരുണമായി മരിക്കുന്ന 21കാരൻ; റോഡുകളിൽ രക്തം വീഴ്ത്തുന്ന കൗമാരക്കാർക്ക് കാലനായി ഡ്യൂക്ക്; കടുത്തുരുത്തി അപകടത്തിന്റെ വീഡിയോ ഇവിടെ കണ്ട് വില്ലനാരെന്ന് വിലയിരുത്താം

സ്വന്തം ലേഖകൻ

കോട്ടയം: കൊലയാളി വണ്ടിയായ ഡ്യൂക്കിന്റെ അമിത വേഗത്തിന് ഇരയായി പ്രതിദിനം എന്നോണം നാട്ടിലെ റോഡുകളിൽ പൊലിഞ്ഞ് വീഴുന്നത് നൂറുകണക്കിന് ജീവനുകളാണ്. ഇത് ശരിവയ്ക്കുന്നതാണ് ഏറ്റവും ഒടുവിൽ കടുത്തുരുത്തിയിൽ നിന്നും പുറത്ത് വരുന്ന വാർത്ത. കടുത്തുരുത്തിയിൽ യുവാവിന്റെ ജീവനെടുത്തത് ഡ്യൂക്കിന്റെ അമിത വേഗം തന്നെയായിരുന്നു. കടുത്തുരുത്തി കുറുപ്പന്തറയിൽ മാർച്ച് 13 ബുധനാഴ്ചയുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ കണ്ടത് അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്കിന്റെ ദൃശ്യങ്ങളാണ്. ടോറസ് ലോറിയ്ക്കടിയിലേയ്ക്ക് പാഞ്ഞ് കയറുന്ന ബൈക്ക് ദിശ തെറ്റിയെത്തിയതാണെന്ന് ചിത്രങ്ങളിൽ വ്യക്തം. എന്നിട്ടും, അ്പകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സുഹൃത്തുക്കളും സഹപാഠികളും പാഞ്ഞെത്തി തല്ലിത്തകർത്ത് ടോറസ് ലോറി. സംഭവത്തിൽ ടോറസ് ലോറി ഡ്രൈവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസും രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബിബിഎ വിദ്യാർത്ഥിയായ മട്ടാഞ്ചേരി കണയത്തുവള്ളിൽ തൊണ്ടിക്കൽ മുഹമ്മദ് ഇൻസാഫ് (21) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടെയ്‌നർ ലോറി ഡ്രൈവർ കുമ്പളങ്ങി നമ്പൂശേരിൽ മേരീദാസ് മാനുവൽ (33) നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കുറുപ്പന്തറ ജംഗ്ഷനിൽ അമിത വേഗത്തിൽ അതിവേഗം പാഞ്ഞ് വരുന്ന ഡ്യൂക്ക് ബൈക്കിന്റെ ദൃശ്യം സിസിടിവിയിൽ വളരെ വ്യക്തമാണ്. ബൈക്ക് പാഞ്ഞു വരുമ്പോൾ മുന്നിൽ പോയ ഒരു കാറിനെ മറികടന്ന് വരികയായിരുന്നു ലോറി. ലോറി കയറി വരുന്നത് കണ്ട് അമിത വേഗത്തിൽ വളവിലെത്തിയ ബൈക്ക് ബ്രേക്ക് ചെയ്തു. നിയന്ത്രണം നഷ്ടമായി ബൈക്ക് റോഡിൽ വീഴുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ലോറിയുടെ തൊട്ടുമുന്നിൽ വീണ ബൈക്ക് പാഞ്ഞ് ചെന്ന് കയറുന്നത് ടോറസ് ലോറിയുടെ അടിയിലേയ്ക്കാണ്. ലോറി ഡ്രൈവർക്ക് ബ്രേക്ക് ചെയ്യാൻ സമയം ലഭിക്കും മുൻപ് ലോറി മുഹമ്മദ് ഇൻസാഫിന്റെ ശരീരത്തിലുടെ പാഞ്ഞു കയറിയിറങ്ങി പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. 
ഡ്യൂക്ക് ബൈക്ക് അമിത വേഗത്തിൽ, ദിശ തെറ്റിച്ച് പാഞ്ഞ് എത്തിയതാണെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. എന്നിട്ടും, അക്രമി സംഘം പാഞ്ഞെത്തി തല്ലിത്തകർത്തത് ടോറസ് ലോറിയും പൊലീസ് സ്റ്റേഷനും. യുവത്വത്തിന്റെ ചോരത്തിളപ്പിൽ പാഞ്ഞെത്തിയ ബൈക്കുകാരൻ പണയം വച്ചത് സ്വന്തം ജീവനും ജീവിതവുമാണ്. കൊലയാളി ബൈക്കായ ഡ്യൂക്ക് മക്കളുടെ നിർബന്ധത്തിന് വഴങ്ങി വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ ഇവർ ഇത് ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കുന്നതേയില്ല. റോഡിലെ ഹീറോയാകാൻ നോക്കിയതാണ് മുഹമ്മദ് ഇൻസാഫിനു സംഭവിച്ചതെന്ന് വ്യക്തമാക്കുന്നതാണ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ. ഒരു അപകടമുണ്ടാകുമ്പോൾ എന്നും വലിയ വാഹനങ്ങളെ മാത്രം കുറ്റം പറയുന്നവർ ഈ വിഡിയോ ഒന്ന് ശ്രദ്ധിച്ച് കാണുക.
അപകടത്തിന്റെ സിസിടിവി വീഡിയോ ഇവിടെ കാണാംhttps://youtu.be/uvkBSN–kks