video
play-sharp-fill

തലസ്ഥാനത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം : യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം ; പ്രതി പൊലീസ് പിടിയിൽ

തലസ്ഥാനത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം : യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം ; പ്രതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ നേരെ ആസിഡ് ആക്രമണം. കഴക്കൂട്ടത്തിനടുത്ത് മംഗലപുരം കാരമൂട്ടിന് സമീപത്താണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

ടെക്‌നോപാർക്കിലെ ജീവനക്കാരിയായ മുപ്പത്തൊമ്പതുകാരി ശശികലയ്ക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജനൽ ഗ്ലാസ് പൊട്ടിച്ചാണ് മുഖത്ത് ആസിഡൊഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസിഡ് ആക്രമണത്തിൽ 29 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്. ഇതേ തുടർന്ന് ശശികലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശശികല.

സംഭവവുമായി ബന്ധപ്പെട്ട് കൊയ്ത്തൂർകോണം സ്വദേശി വിനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശശികലയുടെ അമ്മയെ ആക്രമിച്ചതിന് നേരത്തേ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.