കോട്ടയത്തേയ്ക്ക് തേങ്ങയുമായി എത്തിയ ലോറി കുട്ടിക്കാനത്ത് മറിഞ്ഞു: മൂന്നു തമിഴ്‌നാട് സ്വദേശികൾ മരിച്ചു

കോട്ടയത്തേയ്ക്ക് തേങ്ങയുമായി എത്തിയ ലോറി കുട്ടിക്കാനത്ത് മറിഞ്ഞു: മൂന്നു തമിഴ്‌നാട് സ്വദേശികൾ മരിച്ചു

സ്വന്തം ലേഖകൻ

കുട്ടിക്കാനം: തമിഴ്‌നാട്ടിൽ നിന്നും കോട്ടയത്തേയ്ക്ക്് തേങ്ങയുമായി എത്തിയ ലോറി ഇടുക്കി കുട്ടിക്കാനത്ത് മറിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ കുട്ടിക്കാനത്തിനടുത്ത് വളഞ്ഞങ്ങാനത്ത് വളവിലായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നും ലോഡുമായി വരികയായിരുന്നു ലോറി.

വളഞ്ഞങ്ങാനത്തെ വളവിന് സമീപത്തു വച്ച് ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോകുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. തുടർന്ന് ലോറി നിയന്ത്രണം വിട്ട് റോഡരികിൽ മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്നു പേരും തലക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും, ഇതുവഴി എത്തിയ വാഹനത്തിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച മൂന്നുപേരിൽ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ലോറി പൂർണ്ണമായും തകർന്നിട്ടുണ്ട്.
കോട്ടയത്തെ വിവിധ കടകളിലേയ്ക്ക് തേങ്ങ എത്തിക്കുന്നതിനായാണ് ലോറി തമിഴനാട്ടിൽ നിന്നും പുറപ്പെട്ടത്. അപകടത്തിൽപ്പെട്ടവർ എ്ല്ലാം തമിഴ്‌നാട് സ്വദേശികളും ലോറിയുടെ ജീവനക്കാരും ആണെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group