video
play-sharp-fill

വഴി ചോദിക്കുന്നതിനിടയിൽ ബൈക്കിന് പിന്നിൽ ലോറി വന്നിടിച്ച് അകടകടം; പ്രാർഥനകൾ ഫലം കണ്ടില്ല; അഭിജിത്തിന് പിന്നാലെ അഖിലയും യാത്രയായി

വഴി ചോദിക്കുന്നതിനിടയിൽ ബൈക്കിന് പിന്നിൽ ലോറി വന്നിടിച്ച് അകടകടം; പ്രാർഥനകൾ ഫലം കണ്ടില്ല; അഭിജിത്തിന് പിന്നാലെ അഖിലയും യാത്രയായി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വണ്ടാനെ വെളുകത്തേടത്ത് പറമ്പിൽ സന്തോഷ് – അജിത ദമ്പതികളുടെ മകൾ അഖില(21)യാണ് മരിച്ചത്. അഖിലയുടെ അമ്മയുടെ സഹോദരിപുത്രൻ അഭിജിത്ത്കുമാറി (23) നൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. അഭിജിത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

പല്ലന മാർക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി വഴി ചോദിക്കാനായി നിർത്തിയപ്പോൾ പുറകെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വളവിൽ ലോറി നിർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ടാർ കയറ്റി വന്ന ലോറിയിൽ ഇടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർത്തലയിൽ നഴ്സിങ് വിദ്യാർഥിനിയാണ് അഖില. തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.