video
play-sharp-fill

നാഗമ്പടത്തെ വാഹനാപകടം: മരിച്ച നിഷ എം.ഡി കൊമേഷ്യൽ സെന്ററിലെ ലെവൽ ടെൻ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി; നിഷ സഞ്ചരിച്ച സ്‌കൂട്ടറിൽ സ്വകാര്യ ബസ് തട്ടിയെന്നും ആരോപണം

നാഗമ്പടത്തെ വാഹനാപകടം: മരിച്ച നിഷ എം.ഡി കൊമേഷ്യൽ സെന്ററിലെ ലെവൽ ടെൻ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി; നിഷ സഞ്ചരിച്ച സ്‌കൂട്ടറിൽ സ്വകാര്യ ബസ് തട്ടിയെന്നും ആരോപണം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാഗമ്പടത്ത് തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി മരിച്ച നിഷ സഞ്ചരിച്ച സ്‌കൂട്ടറിൽ സ്വകാര്യ ബസ് ഇടി
ച്ചതായി ആരോപണം. നാഗമ്പടം പാലത്തിലേയ്ക്കു കയറുന്നതിനു മുൻപ് ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ടോറസ് ലോറിയെ മറികടന്നിരുന്നു. ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ സ്വകാര്യ ബസ് ഇവരുടെ സ്‌കൂട്ടറിൽ തട്ടിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.

നട്ടാശേരി വൈശാഖ് വീട്ടിൽ പ്രകാശിന്റെ ഭാര്യ നിഷ (40)യാണ് മരിച്ചത്. കോട്ടയം എംഡി കൊമേഷ്യൽ സെന്ററിലെ ലെവൽടെൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച നിഷ. ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ ജോലിസ്ഥലത്തേയ്ക്കു വരികയായിരുന്നു നിഷ. ഈ സമയത്താണ് നാഗമ്പടം പാലത്തിൽ വച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ടോറസ് ലോറിയെ മറികടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം റോഡിന്റെ എതിർദിശയിൽ നിന്നും ഒരു സ്വകാര്യ ബസ് എത്തിയിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഈ സ്വകാര്യ ബസ് ഇവരുടെ സ്‌കൂട്ടറിൽ തട്ടിയതാവാം അപകടകാരണമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, ഇതു സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്.