video
play-sharp-fill

തമിഴ്‌നാട് വില്ലുപുരത്ത് വാഹനാപകടം: പാലാ സ്വദേശിയായ യുവതിയും ചങ്ങനാശേരി സ്വദേശി ഡ്രൈവറും മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ;  അപകടം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്

തമിഴ്‌നാട് വില്ലുപുരത്ത് വാഹനാപകടം: പാലാ സ്വദേശിയായ യുവതിയും ചങ്ങനാശേരി സ്വദേശി ഡ്രൈവറും മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ; അപകടം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിയായ യുവതിയും ചങ്ങനാശേരി സ്വദേശിയായ ഡ്രൈവറും മരിച്ചു. പാലാ ചെമ്മലമറ്റം വെള്ളുക്കുന്നേൽ ദേവസ്യാച്ചന്റെ മകളും മാമ്മൂട് കപ്യാര്പറമ്പിൽ ജെറിന്റെ ഭാര്യയുമായ എലിസബത്ത് (28), ഡ്രൈവർ ചങ്ങനാശേറി മാമ്മൂട് സ്വദേശി വിൽസൺ എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ദേവസ്യാച്ചനും, എലിസബത്തിന്റെ ഭർത്താവിന്റെ അച്ഛനും ഗുരുതരമായ പരിക്കുകളോടെ തമിഴ്‌നാട്ടിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടമുണ്ടായത്.

ഭർത്താവ് ജെറിനൊപ്പം വിദേശത്ത് പോകുന്നതിനായാണ് എലിസബത്തും, പിതാവും, ഭർത്താവിന്റെ പിതാവും തമിഴ്‌നാട്ടിൽ എത്തിയത്. ഇവിടെ ചില പേപ്പർ വർക്കുകൾ ചെയ്ത് തീർത്തതിനു ശേഷം വേണമായിരുന്നു ഇവർക്ക് വിദേശത്തേയ്ക്ക് പോകാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു മാസം മുൻപായിരുന്നു എലിസബത്തിന്റെയും ജെറിന്റെയും വിവാഹം. ഭർത്താവിനോടൊപ്പം പോകുന്നതിനായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായി അപകടം എത്തിയത്. അപകടത്തിൽ മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ തമിഴ്‌നാട്ടിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.