കോടിമതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ഇരുപതുകാരൻ സാരമായി പരിക്കേറ്റു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോടിമത എം.സി റോഡിൽ എം.ജി റോഡിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുപത്കാരനു പരിക്കേറ്റു. കടുവാക്കുളം പുത്തൻപറമ്പിൽ വികാസിനാ(20)ണ് സാരമായി പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വികാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

 
തിങ്കളാഴ്ച വൈകിട്ട് ഒൻപതു മണിയോടെയായിരുന്നു അപകടം. നഗരത്തിൽ നിന്നും മണിപ്പുഴ ഭാഗത്തേയ്ക്കു പോകുകയായിരുന്നു വികാസ്. ഈ സമയം ഇതുവഴി എത്തി വാഗണർ കാറിൽ വികാസിന്റെ ബൈക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ വികാസിന്റെ കാലിനു സാരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വികാസിനെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. കാലിനു പരിക്കേറ്റ വികാസിനെ പ്ലാസ്്റ്റർ ഇടുന്നതിന് അടക്കമുള്ള ചികിത്സകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയക്കുകയായിരുന്നു. സംഭവത്തിൽ ട്രാഫിക് പൊലീസ് കേസ് എടുത്തിട്ടുണ്ട്.