play-sharp-fill
മിനി ലോറി സ്‌കൂട്ടറിൽ ഇടിച്ചു: കാൽ ലോറിയുടെ മുൻചക്രത്തിൽ കുടുങ്ങി യുവാവ് പിടഞ്ഞത് ഇരുപത് മിനിറ്റോളം; രക്ഷകരായത് അഗ്നിരക്ഷാസേനയും പൊലീസും

മിനി ലോറി സ്‌കൂട്ടറിൽ ഇടിച്ചു: കാൽ ലോറിയുടെ മുൻചക്രത്തിൽ കുടുങ്ങി യുവാവ് പിടഞ്ഞത് ഇരുപത് മിനിറ്റോളം; രക്ഷകരായത് അഗ്നിരക്ഷാസേനയും പൊലീസും

സ്വന്തം ലേഖകൻ

കോട്ടയം: സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടറിന്റെ ടയറിനിടയിൽ കാലുകൾ കുടുങ്ങി വേദനയെടുത്ത് പുളഞ്ഞ യുവാവിന് രക്ഷകരായത് അഗ്നിരക്ഷാ സേനയും പൊലീസും. മിനിലോറിയുടെ ചക്രങ്ങൾക്കിടയിൽ കുടുങ്ങി ഒടിഞ്ഞു നുറുങ്ങിയ കാലുമായി യുവാവ് ജീവനുവേണ്ടി പിടഞ്ഞത് ഇരുപത് മിനിറ്റോളമാണ്. ഒടുവിൽ രക്ഷപെട്ട യുവാവ് ഒടിഞ്ഞ കാലുമായി ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു. ഇലക്കൊടിഞ്ഞി സ്വദേശികളായ അബിൻ ചാക്കോ, സൈമൺ എന്നിവർക്ക് പരിക്കേറ്റു. എബിന്റെ കാലാണ് ലോറിയ്ക്കടിയിൽ കുടുങ്ങിയത്.
ശനിയാഴ്ച വൈകിട്ട് നാലുമണിയ്ക്ക് പാമ്പാടി മുളയംകുന്ന് പോസ്റ്റ് ഓഫിസനു സമീപമാണ് അപകടമുണ്ടായത്. കുറ്റിക്കൽ നിന്നും മുളയംകുന്നിനു പോകുകയായിരുന്നു യുവാക്കൾ. എതിർ ദിശയിൽ നിന്നും എത്തിയ തടിലോറിയുടെ അടിയിലേയ്ക്ക് സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എബിന്റെ കാൽ ലോറിയുടെ ടയറിന്റെ ഇടയിൽ കുടുങ്ങി. ലോറിയുടെ ടയറിനിടയിൽ കുടുങ്ങിയ കാൽ ഒടിഞ്ഞു തൂങ്ങി. ഈ കാലുമായി റോഡിൽ കിടക്കുകയായിരുന്നു അബിൻ. ഓടിക്കൂടിയ നാട്ടുകാർ അബിനെ എടുക്കാൻ ശ്രമിച്ചെങ്കിലും വേദനയെടുത്ത് അബിൻ നിലവിളിച്ചുകൊണ്ടിരുന്നു.
ഉടൻ പാമ്പാടി പൊലീസ് സ്ഥലത്തെത്തി. ലോറിയുടെ ഭാരം മൂലം എബിനെ പുറത്തെടുക്കുന്നത് ദുഷ്‌കരമായിരുന്നു. എബിനെ ആശ്വസിപ്പിച്ച പൊലീസ് ഫയർഫോഴ്സിനെ വിളിച്ചുവരുത്തി. തുടർന്ന് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റിക്കവറി യൂനിറ്റിന്റെ സഹായത്തോടെ എബിനെ പുറത്തെടുത്തത്. അരമണിക്കൂറോളം സമയമെടുത്താണ് എബിനെ ലോറിക്കടിയിൽനിന്നും രക്ഷിച്ചത്. ഈസമയമെല്ലാം വേദന സഹിക്കാതെ നിലവിളിച്ച കാലിന് ഒടിവുള്ള എബിനെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈമണിനു നിസാര പരിക്കുണ്ട്.