
കാർഷിക സംസ്കാരത്തിന്റെ പ്രതികമായ നാട്ടുചന്ത തിരികെയെത്തിച്ചു: ജനകീയ കൂട്ടായ്മ അടുത്ത ഘട്ടത്തിലേക്ക്
സ്വന്തം ലേഖകൻ
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളായ കടവോരം വിശ്രമകേന്ദ്രം,പടിയറക്കടവ് ഉല്ലാസതീരം ജനകീയ സമിതി, അമ്പാട്ട്കടവ് ടൂറിസം സൊസൈറ്റി, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പാതിയപ്പള്ളി കടവിലുള്ള കടവോരം സായ്ഹാന വിശ്രമ കേന്ദ്രത്തിൽ നാട്ടുചന്ത ആരംഭിച്ചിരിക്കുന്നു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.ആർ സുനിൽകുമാർ നാട്ടുചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ പദ്ധതി വിശദികരിച്ചു. കടവേരം പ്രസിഡന്റ് പി.കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ പ്രദീപ് മാത്യു സ്വാഗതമാശംസിച്ചു.
വിഷമുള്ള ഇതരസംസ്ഥാന പച്ചക്കറികൾ ഏറെ നാളായി മലയാളികളുടെ സ്വപ്നങ്ങളിൽ മരണഭീതി വളർത്തുന്നു. എന്നാൽ നാട്ടിൽ കർഷകർ ഉത്പാദിപ്പിക്കുന്നവയ്ക്ക് വിപണിയുമില്ല. ഈ വിരോധാഭാസങ്ങൾക്ക് പരിഹാരമായാണ് മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി നാട്ടുചന്തകൾ പുനർ സൃഷ്ടിക്കുന്നത്. പഴമയുടെയും പെരുമയുടെയും ഒരുമയുടെയും പ്രതീകമായ നാട്ടുചന്തകളെ ഒരു ഗ്യഹാതുരതയോടെയാണ് കോട്ടയംകാർ നെഞ്ചിലേറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവർക്കും ഒത്തുകൂടാവുന്ന ഇടം എന്നുള്ള നിലയ്ക്ക് കോട്ടയത്തിന്റെ നാട്ടുചന്തകൾക്ക് കാലികമായ സാംസ്കാരിക പ്രസ്തക്‌തിയുമുണ്ട്. കൃഷിയും ജീവനവും ചർച്ച ചെയ്യപ്പെടുന്ന നാടിന്റെ ഒത്തൊരുമയുടെ ഉത്തമ ഇടങ്ങളായ നാട്ടുചന്തകളിലൂടെ നാടൻ പുഴമീനും, പരമ്പരാഗത രീതിയില്‍ കൃഷി ചെയ്ത നാടന്‍ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, നാടന്‍ പച്ചക്കറികള്‍, ഇല വര്‍ഗ്ഗങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വിപണത്തിനുമായാണ് നാട്ടുചന്ത പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരുടെ അടുക്കളത്തോട്ടത്തിലും കൃഷിയിടങ്ങളിലിമുണ്ടാകുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നൽകിയാണ് നാട്ടുചന്ത പ്രവർത്തിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാനും, വാങ്ങാനും സൗകര്യമൊരുക്കുക എന്നതാണ് നാട്ടുചന്തയുടെ ലക്ഷ്യം. ഉൽപ്പന്നങ്ങൾ കൈവശമുള്ള കർഷകർക്ക് എല്ലാ ദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ നാട്ടുചന്തയിലൂടെ നേരിട്ട് വിപണനം നടത്താം.
പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി.കെ ഗോപാലകൃഷ്ണൻ, ഉല്ലാസതീരം സെക്രട്ടറി വി.എസ് തോമസ്, കടവോരം സെക്രട്ടറി മാത്യു ആൻഡ്രൂസ്,കെ.എം സിറാജ്, മുഹമ്മദ് സാജിദ്, പള്ളം ബ്ലോക്ക് പഞ്ചാ.മെമ്പർ ലതാകുമാരി സലിമോൻ, വാർഡ് മെമ്പർ സിനി, ലാലു കോച്ചേരിൽ തുടങ്ങിയവർ പങ്കെടുത്തു.