video
play-sharp-fill
കടുത്തുരുത്തിയിൽ ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു: അക്രമാസക്തരായ വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിലിരുന്ന ടോറസ് ലോറി അടിച്ചു തകർത്തു: പൊലീസ് സ്റ്റേഷനിലും പരിസരത്തും വൻ സംഘർഷാവസ്ഥ; രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

കടുത്തുരുത്തിയിൽ ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു: അക്രമാസക്തരായ വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിലിരുന്ന ടോറസ് ലോറി അടിച്ചു തകർത്തു: പൊലീസ് സ്റ്റേഷനിലും പരിസരത്തും വൻ സംഘർഷാവസ്ഥ; രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ

കോട്ടയം: കടുത്തുരുത്തിയിൽ ഡ്യൂക്കിൽ സഞ്ചരിച്ച യുവാവ് ടോറസ് ലോറി ഇടിച്ചു മരിച്ചതിൽ പ്രതിഷേധിച്ചെത്തിയ കോളേജ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം പൊലീസ് കസ്റ്റഡിയിലെടുത്ത ടോറസ് ലോറി അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11 മണിയോടെ കുറുപ്പന്തറയിലായിരുന്നു അപകടം. കൊച്ചിൻ കോളേജിലെ ബിബിഎ വിദ്യാർത്ഥി കൊച്ചി പനയംമ്പള്ളി തുണ്ടിക്കൽ വീട്ടിൽ മുഹമ്മദ് ഇൻസാഫ് (19) ആണ് അപകടത്തിൽ മരിച്ചത്.


ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്നു മുഹമ്മദ് ഇൻസാഫ് സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും പാഞ്ഞെത്തിയ ടോറസിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലേയ്ക്ക് തെറിച്ചു വീണു. തലക്ഷണം മരണം സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ഇതിനു ശേഷം വൈകിട്ട് കോളേജിൽ നിന്നും എത്തിയ വിദ്യാർത്ഥി സംഘമാണ് പൊലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയത്. പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രകടനമായി എത്തിയ നൂറോളം കോളേജ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം ആക്രമണം നടത്തിയത്. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികൾ അടങ്ങിയ സംഘം ആക്രമിച്ചു. കല്ലേറിൽ ടോറസിന്റെ വില്ലുകൾ തകർന്നു. ആക്രമണം നടത്തിയ വിദ്യാർത്ഥികളെ പിരിച്ചു വിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിനിടെയുണ്ടായ കല്ലേറിലാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. തുടർന്ന് പരിക്കേറ്റവരെ പൊലീസ് സംഘം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂറോളം പൊലീസ് സ്റ്റേഷനിലും പരിസര പ്രദേശത്തും ആക്രമണം നടത്തിയ ശേഷമാണ് വിദ്യാർത്ഥി സംഘം പിരിഞ്ഞു പോയത്. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group