play-sharp-fill
എസിയിലെ വെള്ളമെന്ന് പറഞ്ഞത് വിഡ്ഢികൾ; അത് ഭഗവാൻ്റെ വിഗ്രഹത്തിൽ നിന്നുള്ള ജലം തന്നെ; ലക്നൗ മധുര വൃന്ദാവനിലെ ബിഹാരി ക്ഷേത്രത്തിന് നേരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ക്ഷേത്ര പുരോഹിതൻ

എസിയിലെ വെള്ളമെന്ന് പറഞ്ഞത് വിഡ്ഢികൾ; അത് ഭഗവാൻ്റെ വിഗ്രഹത്തിൽ നിന്നുള്ള ജലം തന്നെ; ലക്നൗ മധുര വൃന്ദാവനിലെ ബിഹാരി ക്ഷേത്രത്തിന് നേരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ക്ഷേത്ര പുരോഹിതൻ

ലക്നൗ: ലക്നൗ മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിന് നേരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ക്ഷേത്ര പുരോഹിതൻ ശാലു ഗോസ്വാമി . ബങ്കെ ബിഹാരി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്ന വെള്ളം എസിയിൽ നിന്നുള്ള വെള്ളമല്ലെന്നും , ഭഗവാന്റെ ശ്രീ കോവിലിൽ എ സി യൂണിറ്റ് സ്ഥാപിച്ചിട്ടില്ലെന്നും ശാലു ഗോസ്വാമി പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഇത് എസി വാട്ടർ എന്ന് വിളിക്കുന്നവർ വിഡ്ഢികളാണ്. ഇത് സാധാരണ വെള്ളമല്ല. ഭഗവാൻ ബാങ്കെ ബിഹാരിയുടെ വിഗ്രഹവും, ശ്രീകോവിലും വൃത്തിയാക്കുമ്പോൾ പുറത്തേയ്‌ക്ക് പോകുന്ന വെള്ളമാണിത് . ഭഗവാന്റെ വിഗ്രഹത്തിൽ നിന്ന് വരുന്ന ജലത്തെ പുണ്യജലമായി തന്നെയാണ് കാണുന്നത് . ഈ കിംവദന്തി പ്രചരിപ്പിച്ചവർ മതത്തെ പരിഹസിക്കുകയാണ്“- ക്ഷേത്ര പുരോഹിതൻ ശാലു ഗോസ്വാമി ന്യൂസ് 18നോട് പറഞ്ഞു. പരസ് മണിയെ സ്പർശിക്കുന്ന ഏതൊരു വസ്തുവും വിലപ്പെട്ടതായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വൃന്ദാവനിലെ ശ്രീ ബങ്കെ ബിഹാരി മന്ദിറിന്‍റെ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീണിരുന്ന വെള്ളം ശ്രീകൃഷ്ണന്‍റെ പാദങ്ങളിൽ നിന്നുള്ള പുണ്യജലമായ ‘ചരണ്‍ അമൃത്’ ആണെന്ന് കരുതി ഭക്തര്‍ കുടിക്കുകയായിരുന്നു. എന്നാല്‍ പിന്നിട് ഇത് ക്ഷേത്രത്തിലെ ഏസിയില്‍ നിന്നുള്ള വെള്ളമാണെന്ന് തിരിച്ചറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തര്‍ ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിനായി ക്യൂ നില്‍ക്കുന്നതും. ഏറെ നേരം നിന്ന് കൈകുമ്പിളിലേക്ക് വീഴുന്ന ജലം കുടിക്കുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. വിഡിയോ ഇതിനകം 42 ലക്ഷം പേരാണ് കണ്ടത്.