എ സി മൊയ്തീൻ എംഎല്‍എയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം; ലക്ഷ്യം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : എംഎല്‍എയുടെ വീട്ടില്‍ നിന്ന് എന്തൊക്കെ പിടിച്ചെടുത്തുവെന്ന് ഇഡി വ്യക്തമാക്കണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: എ സി മൊയ്തീൻ എംഎല്‍എയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ലക്ഷ്യം പുതുപളളി ഉപതെരഞ്ഞെടുപ്പാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

കരുവന്നൂര്‍ കേസ് അന്വേഷിച്ച് തീര്‍ന്നതാണ്. എംഎല്‍എയുടെ വീട്ടില്‍ നിന്ന് എന്തൊക്കെ പിടിച്ചെടുത്തുവെന്ന് ഇഡി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടെ കണ്ടെത്തലുകളില്‍ ക‍ഴമ്പില്ല. ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുവന്നൂര്‍ കേസിന്‍റെ ഒരു ഘട്ടത്തിലും മൊയ്തീനെ പരാമര്‍ശിച്ചിട്ടില്ല. ആ കേസ് അടഞ്ഞ അധ്യായമാണ്. പാര്‍ട്ടിയുടെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്താനാണ്ഇഡിയുടെ ശ്രമം. മൊയ്തീനെതിരായ നീക്കത്തെ നിയമപരമായി നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.