ഇനി പുതിയ നേതൃത്വം ; എബിവിപിയുടെ സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സെക്രട്ടറിയായി യദുകൃഷ്ണനെയും തിരഞ്ഞെടുത്തു

Spread the love

കോട്ടയം : എബിവിപിയുടെ സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

video
play-sharp-fill

കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംഘടന തിരഞ്ഞെടുപ്പ് വരണാധികാരി ഡോ. എം.നാഗലിംഗം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഡോ. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ സനാതന ധർമ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസർ ആയി അധ്യാപനം നടത്തുന്നു. 2005 മുതൽ എബിവിപി യിൽ പ്രവർത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സ്വദേശിയാണ് യദുകൃഷ്ണൻ മുട്ടിൽ WMO കോളേജിൽ നിന്നും BCA ബിരുദം പൂർത്തിയാക്കി.ഗവ. ലോ കോളേജിൽ നിയമ പഠനം പൂർത്തിയാക്കി.

2015 മുതൽ എബിവിപി പരിചയം. 2019 മുതൽ പൂർണസമയ പ്രവർത്തകൻ. നഗർ പ്രസിഡൻ്റ, വയനാട് ജില്ലാ സെക്രട്ടറി, നഗർ സംഘടനാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി, ABVP ദേശീയ നിർവ്വാഹക സമിതി അംഗം, തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.