video
play-sharp-fill
ഒന്പതുകാരിയെ പീഡിപ്പിച്ച അധ്യാപകനും ടെക്നോപാർക്ക്ഗ്രാഫിക് ഡിസൈനറുമായയാൾ അറസ്റ്റിൽ.

ഒന്പതുകാരിയെ പീഡിപ്പിച്ച അധ്യാപകനും ടെക്നോപാർക്ക്ഗ്രാഫിക് ഡിസൈനറുമായയാൾ അറസ്റ്റിൽ.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ചിത്രകലാ അധ്യാപകനും ഗ്രാഫിക് ഡിസൈനറുമായ യുവാവ് അറസ്റ്റിൽ. ടെക്‌നോപാർക്കിൽ ഗ്രാഫിക് ഡിസൈനറായ വിജയ് ആണ് തുമ്പ പൊലീസിൻറെ പിടിയിലായത്. കഴക്കൂട്ടത്ത് കരിമണലിലുള്ള ഫ്ളാറ്റിൽ വച്ചാണ് കഴിഞ്ഞമാസം 27ന് വിജയ് കുട്ടിയെ പീഡിപ്പിച്ചത്.ഫ്‌ളാറ്റിൽ നടത്തിയ അവധിക്കാല ചിത്രരചനാ ക്ലാസിനെത്തിയതായിരുന്നു കുട്ടി. വാഹനാപകടത്തിൽ പരുക്കേറ്റിരുന്ന വിജയ് മുറിവിൽ മരുന്ന് പുരട്ടാൻ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ കുട്ടിയുടെ അമ്മ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു.സമിതി നടത്തിയ കൗൺസിലിംഗിലും കുട്ടി പീഡന വിവരം പറഞ്ഞതോടെ കേസ് തുമ്പ പൊലീസിന് കൈമാറുകയായിരുന്നു. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്. പ്രതിയുടെ ദൃശ്യങ്ങളെടുക്കുന്നതിൽ നിന്ന് പൊലീസ് മാധ്യമങ്ങളെ വിലക്കി. ടെക്‌നോപാർക്കിലെ ടൂൺസ് അനിമേഷൻ എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ് വിജയ്.