
ആംബുലൻസിന് വഴി നൽകിയില്ല ; സ്വകാര്യ ബസ് ഡ്രൈവർക്ക് 10,000 രൂപ പിഴ
സ്വന്തം ലേഖിക
തൃശൂർ: പാലിയേക്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനും ഡ്രൈവർക്കുമെതിരെ കടുത്ത നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ് . ബസ് ഡ്രൈവർക്കെതിരെ കേസെടുക്കാനും 10,000 രൂപ പിഴയടക്കാനുമാണ് നിർദേശം.
കുയിലൻസ് എന്ന ബസ് ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ചപ്പോൾ തൃശൂർ എൻഫോഴ്‌സ്‌മെൻറ് ആർ.ടി.ഒ ഷാജി മാധവൻ സ്ഥലത്ത് ഉണ്ടായിരുന്നു. ഡ്രൈവറുടെ തെറ്റായ നടപടി നേരിൽകണ്ട ആർ.ടി.ഒ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലെയിൻ തെറ്റിച്ച് ഇതേ ബസ് പോകുന്നത് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലുംപെട്ടിരുന്നു.അതോടെ ഡ്രൈവറെ റോഡ് സുരക്ഷാക്ലാസിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
Third Eye News Live
0
Tags :