അബുദാബിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് കോട്ടയം പാറപ്പാടം സ്വദേശിയായ യുവാവ്
സ്വന്തം ലേഖകൻ
അബുദാബി: ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ കാറും ട്രക്കും കൂട്ടിയിടിച്ച് കോട്ടയം പാറപ്പാടം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം പാറപ്പാടം ഷാലിമാർ മൻസിലിൽ ബഷീറിന്റെ മകൻ ഷെബീർ(31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ ഷെബീർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ചൊവ്വാഴ്ച പകൽ ഒന്നോടെ നാട്ടിലെത്തിക്കും. കബറടക്കം ചൊവ്വാഴ്ച പകൽ 1.30ന് താഴത്തങ്ങാടി ജുംഅ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷംസി (നിസരി മൻസിൽ, ആലപ്പുഴ). മകൻ: ഇഷാൻ. ഉമ്മ: ഷാഹിദ ബഷീർ. സഹോദരങ്ങൾ: ഷെബീനാ ഫിറോസ്, സെമീർ.
Third Eye News Live
0