
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഡിസംബറിലെ രണ്ടാമത്തെ ഇ – ഡ്രോയില്‍ മലയാളി പ്രവാസിക്ക് സമ്മാനം. ദുബായില്‍ ഡ്രൈവറായ ബഷീർ കൈപ്പുറത്താണ് (57) ആ ഭാഗ്യവാൻ.
ഒരു ലക്ഷം ദിർഹം അതായത് 2,438,582 രൂപയാണ് ബഷീറിന് ലഭിച്ച സമ്മാനത്തുക. ഭാഗ്യം തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്നും സമ്മാനത്തുക നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബഷീർ പറഞ്ഞു.
ചെന്നൈ സ്വദേശികളായ വിനായഗ മൂർത്തി, മുഹമ്മദ് ജാവീദ് രാജ്‌ഭാറി, ശക്തിവിനായഗം എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് വിജയികള്‍. ബംഗ്ലാദേശുകാരനായ ഭോബരാജ് ഖായാണ് സമ്മാനം നേടിയ അഞ്ചാമത്തെയാള്‍. ഡിസംബറില്‍ 30 മില്യണ്‍ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ജനുവരി മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ചുപേർക്ക് 50,000 ദിർഹം വീതം സമാശ്വാസ സമ്മാനം, ആഴ്‌ചതോറും ഇ – ഡ്രോ, ബിഗ് വിൻ മത്സരം, ഡ്രീം കാർ സീരീസ് എന്നിവയും തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


