play-sharp-fill
വിദേശ രാജ്യത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കളിൽ നിന്ന് 4,80,000 രൂപ തട്ടിയെടുത്ത മുഖ്യപ്രതിയെ പിടികൂടി പോലീസ്

വിദേശ രാജ്യത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കളിൽ നിന്ന് 4,80,000 രൂപ തട്ടിയെടുത്ത മുഖ്യപ്രതിയെ പിടികൂടി പോലീസ്

 

കൊച്ചി:വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയെ പിടികൂടി. മാർത്താണ്ഡം സ്വദേശി കനകരാജിനെ കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്. കനകരാജിനെ കൂടാതെ അനിൽകുമാർ, സുനിൽകുമാർ എന്നീ രണ്ടു പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്.

 

വിദേശത്ത് ഡ്രൈവർ ജോലി വാഗ്ദ‌ാനം ചെയ്ത് യുവാവിനെയും സുഹൃത്തിനെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. രണ്ടു തവണയായി പരാതിക്കാരനിൽ നിന്ന് 3,74,000 രൂപയും സുഹൃത്തിൽ നിന്ന് 1,10,000 രൂപയും തട്ടിയെടുത്തു.

 

പണം കൈപ്പറ്റിയ ശേഷം ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിൽ സംശയം തുടർന്നാണ് പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് കടവന്ത്ര പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിക്കുകയും കനകരാജിനെ പിടികൂടുകയുമായിരുന്നു. മറ്റ് പ്രതികൾക്കായി തിരച്ചിൽ   ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group