കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 100 ലേറെ യുവാക്കളിൽ നിന്ന് 5 കോടി രൂപ തട്ടിയെടുത്തതായി പരാതി, റിക്രൂട്ട്മെന്റ് കമ്പനിക്ക് ലൈസൻസ് ഇല്ലെന്ന് പരാതിക്കാർ, ഉടമകളായ ദമ്പതിമാർക്കും മകനുമെതിരെ ആരോപണം

Spread the love

 

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനംചെയ്‌ത്‌ കോടികൾ തട്ടിയതായി പരാതി. ശാസ്‌തമംഗലത്ത് പ്രവർത്തിക്കുന്ന ബ്രൂക്ക്പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.

video
play-sharp-fill

 

ദമ്പതികളും മകനും നടത്തുന്ന റിക്രൂട്ട്മെൻഡ് കമ്പനി അഞ്ച് കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. ഡോൾസി ജോസഫൈൻ സജു, ഇവരുടെ ഭർത്താവ് സജു, മകൻ രോഹിത് സജു എന്നിവർ ചേർന്നാണ് സ്ഥാപനം നടത്തുന്നത്.

 

വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ സ്ഥാപനം പരസ്യം നൽകിയിരുന്നു. തുടർന്നാണ്, യുവാക്കൾ കമ്പനിയെ സമീപിച്ചത്. വിസ പ്രൊസസിങ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് ഇവരിൽനിന്ന് പണവും വാങ്ങി. 43 യുവാക്കളാണ് നിലവിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പണത്തിനായി സമീപിക്കുമ്പോൾ ഉടമകൾ ഫോണെടുക്കുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്. 2.5 ലക്ഷം മുതൽ 10 ലക്ഷം വരെ യുവാക്കളിൽനിന്ന് വാങ്ങിയിട്ടുണ്ട്. 100 പേരിൽ നിന്ന് അഞ്ച് കോടി രൂപയിലധികം ഇവർ തട്ടിയെടുത്തെന്നാണ് ആരോപണം. തട്ടിപ്പിന് ഇരയായവർ എല്ലാം യുവാക്കളാണ്. കാനഡയ്ക്ക് വിസ നൽകാം എന്നാണ് പറഞ്ഞിരുന്നത്. ഇവർക്ക് യാതൊരുവിധ ലൈസൻസുകളും ഇല്ലെന്നും പരാതിക്കാർ പറയുന്നു.