
ഈ വർഷം ആദ്യമായിരുന്നു സിനിമാ-സീരിയല്‍ താരങ്ങളായ സ്വാസിക വിജയിയുടെയും പ്രേം ജേക്കബിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളില്‍ ഒന്നും അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല.ഇപ്പോഴിതാ ആദ്യമായി ഇരുവരും ഒരുമിച്ച് എത്തി വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
ആദ്യത്തെ ഓണം സ്വാസികയുടെ വീട്ടിലായിരുന്നുവെന്നും തന്റെ വീട്ടില്‍ ഓണം വലുതായി ആഘോഷിക്കാറില്ലെന്നും പ്രേം പറയുന്നു. ആഘോഷങ്ങള്‍ സ്പെഷ്യലാക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ ആദ്യത്തെ ഓണം വീട്ടില്‍ ഗംഭീരമാക്കിയെന്നും സ്വാസികയും പറഞ്ഞു.
പിന്നീടാണ് ഇരുവരും പ്രണയത്തെ കുറിച്ചും വിവാഹത്തിനുശേഷമുള്ള ജീവിതത്തെ കുറിച്ചും സംസാരിച്ചത്. തങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നില്ലയെന്നും സംസാരിച്ച് മനസിലാക്കി സിങ്കായതാണ് എന്നും താൻ സ്വാസികയെ ആദ്യമായി കാണുമ്ബോള്‍ സ്വാസിക സ്റ്റേറ്റ് അവാർഡ് നേടിയ സമയമായിരുന്നു. ‘മനംപോലെ മംഗല്യം’ സീരിയലില്‍ ഒരു റീപ്ലേസ്മെന്റ് പോലെയാണ് താൻ വന്നതെന്നും അതുകൊണ്ട് തന്നെ സ്വാസികയ്ക്ക് ഓപ്പോസിറ്റ് നിന്ന് അഭിനയിക്കാൻ തനിക്ക് പേടിയായിരുന്നുവെന്നും പ്രേം പറയുന്നു. ഇത്രയും വലിയൊരു നടിയാണല്ലോ എന്ന ടെൻഷനായിരുന്നു കൂടുതലുമെന്നും എന്നാല്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ പാവമാണ് ജാഡയൊന്നുമില്ലെന്ന് മനസിലായിയെന്നും കൂടുതല്‍ സംസാരിച്ചപ്പോള്‍ വൈഫ് മെറ്റീരിയലാണെന്നും മനസിലായെന്നും ഡൗണായിരുന്ന ടൈമിലെല്ലാം സ്വാസിക എനിക്കൊപ്പം നിന്നിരുന്നുവെന്നും പങ്കാളിയായി സ്വാസികയെ കൂടെ കൂട്ടിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രേം ജേക്കബ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വാസിക ഹൈപ്പറാണ്. എന്നാല്‍ താൻ ഇൻട്രോവർട്ടാണ്. കണ്‍സിഡറേഷൻ കൂടുതല്‍ കൊടുക്കണമെന്നതാണ് ഇപ്പോള്‍ സ്വാസികയുടെ പ്രധാന പരിഭവമെന്നും പ്രേം പറയുന്നു. പിന്നീട് സ്വാസികയാണ് സംസാരിച്ചത്. പ്രേമിക്കുന്ന സമയത്ത് പ്രേം ഭയങ്കര കൊഞ്ചലായിരുന്നു. എപ്പോഴും ഇങ്ങനെ തന്നെയായിരിക്കുമോ എന്നൊക്കെ താൻ അന്ന് ചിന്തിച്ചിരുന്നുവെന്നും പ്രേമിക്കുന്ന സമയത്ത് പ്രേം പറയുമായിരുന്ന വാക്കുകളൊന്നും എന്നാലിപ്പോള്‍ പറയാറില്ലയെന്നും സ്വാസിക പറയുന്നു.
പഴയ മെസേജും ഇപ്പോഴത്തെ മെസേജും തമ്മില്‍ വ്യത്യാസമുണ്ട്. അതേ കുറിച്ച് ചോദിക്കുമ്ബോഴാണ് തങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നതെന്നും എന്തെങ്കിലും പ്രേം പറഞ്ഞാല്‍ മിഥുനം സിനിമയില്‍ ഉർവശി പഴയ കത്ത് എടുത്ത് കാണിക്കുന്നതുപോലെ ഞാൻ പഴയ മെസേജും വോയിസും എടുത്ത് കാണിക്കുമെന്നും രസകരമായി സ്വാസിക പറയുന്നു. പഴയ ചാറ്റ് ഡിലീറ്റാക്കേണ്ട സമയമായി എന്നായിരുന്നു ഇതിന് മറുപടിയായി പ്രേം പറഞ്ഞത്.
മാത്രമല്ല ഒരുങ്ങി ഇറങ്ങി കഴിയുമ്ബോള്‍ ചോദിച്ചാല്‍ മത്രമെ നന്നായിട്ടുണ്ടെന്ന് പ്രേം പറയൂവെന്ന പരാതിയും സ്വാസികയ്ക്കുണ്ട്. വിവാഹശേഷം തനിക്ക് ലൈഫില്‍ ഒരു ചിട്ട വന്നുവെന്നും സ്വാസിക പറയുന്നു. മറ്റൊരാള്‍ കൂടി ലൈഫിലേക്ക് വന്നുവെന്നത് പരിഗണിച്ചാണ് താൻ ഇപ്പോള്‍ പെരുമാറുന്നതെന്നും താൻ എന്ത് നിസാര കാര്യം പറഞ്ഞാലും കേട്ടിരിക്കാനുള്ള മനസ് പ്രേമിനുണ്ട് എന്നും ആദ്യത്തെ വിദേശ ഡാൻസ് ഷോയ്ക്ക് താൻ പ്രേമിനെ കൊണ്ടുപോയിരുന്നുവെന്നും എന്നാല്‍ ഷോ കഴിഞ്ഞിട്ട് എന്റെ പ്രകടനത്തെ കുറിച്ച് കാര്യമായൊന്നും പ്രേം പറഞ്ഞില്ല. അതിന്റെ പേരില്‍ ഞാൻ വഴക്കുണ്ടാക്കിയിരുന്നുവെന്നും സ്വാസിക പറയുന്നു.
ഇൻട്രോവർട്ടായതുകൊണ്ട് തന്നെ അധികം സംസാരിക്കാതെ ഒറ്റയ്ക്ക് ഇരുന്ന് റിലാക്സ് ചെയ്യുന്ന കൂട്ടത്തിലാണ് പ്രേം. താൻ അഭിനയത്തിലേക്ക് എത്തിയതിനെകുറിച്ചുള്ള ചോദ്യത്തിനും പ്രേം മറുപടി നല്‍കുന്നുണ്ട്. നടനാകണമെന്ന് താൻ ഒരിക്കലും വിചാരിച്ചിട്ടില്ലയെന്നും ടൈം പാസിനാണ് മോഡലിങ് ചെയ്ത് തുടങ്ങിയതെന്നും സീരിയലില്‍ എത്തിയപ്പോള്‍ അഭിനയിക്കാൻ അറിയില്ലായിരുന്നു. സംവിധായകൻ ചീത്ത വിളിക്കുമായിരുന്നുവെന്നും മൂന്ന് മാസം സ്ട്രഗിള്‍ ചെയ്തിട്ടാണ് അഭിനയവും ഡയലോഗ് ഡെലവറിയും എല്ലാം പഠിച്ചതെന്നും പ്രേം പറയുന്നു . ഇമോഷണല്‍ സീൻ ചെയ്യാനൊന്നും അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാൻ തെലുങ്കിലും തമിഴിലും വരെ സീരിയലുകള്‍ ചെയ്യുന്നുണ്ടെന്നും പ്രേം കൂട്ടിച്ചേർത്തു.
‘മനം പോലെ മംഗല്യം’ എന്ന സീരിയലിന്റെ സെറ്റില്‍ വെച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലായത്. വിവാഹശേഷം നടത്തിയ യാത്രകളുടെ വിശേഷങ്ങളെല്ലാം ഇരുവരും യുട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒമ്ബത് മാസം പിന്നിട്ടെങ്കിലും രണ്ടുപേരും അവരവരുടെ സീരിയലും സിനിമയുമെല്ലാമായി തിരക്കിലാണ്. വളരെ വിരളമായി മാത്രമാണ് ഒരുമിച്ച് നില്‍ക്കാനും സമയം ചിലവഴിക്കാനും ഇരുവർക്കും അവസരം ലഭിക്കുന്നത്. പക്ഷെ ഇത്രയേറെ തിരക്കുണ്ടായിട്ടും ഇരുവരും ആദ്യത്തെ ഓണം ഒരുമിച്ച് ഗംഭീരമായി ആഘോഷിച്ചു. പ്രേമിന്റെ വീട്ടില്‍ ഓണം വലുതായി ആഘോഷിക്കാറില്ലെന്നതിനാല്‍ ആദ്യത്തെ ഓണം സ്വാസികയുടെ വീട്ടിലാണ് രണ്ടുപേരും ചേർന്ന് ആഘോഷിച്ചത്. ഏത് പരിപാടിയും ആഘോഷമാക്കണമെന്ന കാര്യത്തില്‍ നിർബന്ധമുള്ളയാളാണ് സ്വാസിക.



