അബ്കാരി നിയമത്തിലെ തിരുത്തൽ കണ്ട് കുപ്പിയുമായി ബിവറേജസ് വെയർ ഹൗസിനു മുന്നിൽ കാവൽ നിൽക്കേണ്ട: ഒരു തുള്ളി മദ്യം കിട്ടില്ല; സോഷ്യൽ മീഡിയയുടെ ഉത്തരവ് കേട്ടിറങ്ങുന്ന കുടിയന്മാർ ഇതൊന്നു വായിക്കുക; ഇതിനു ശേഷം വെള്ളം കുടിക്കുന്ന കാര്യം ആലോചിക്കാം..!

അബ്കാരി നിയമത്തിലെ തിരുത്തൽ കണ്ട് കുപ്പിയുമായി ബിവറേജസ് വെയർ ഹൗസിനു മുന്നിൽ കാവൽ നിൽക്കേണ്ട: ഒരു തുള്ളി മദ്യം കിട്ടില്ല; സോഷ്യൽ മീഡിയയുടെ ഉത്തരവ് കേട്ടിറങ്ങുന്ന കുടിയന്മാർ ഇതൊന്നു വായിക്കുക; ഇതിനു ശേഷം വെള്ളം കുടിക്കുന്ന കാര്യം ആലോചിക്കാം..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുടിയന്മാർക്കു കരുതലുമായി സർക്കാർ ഉത്തരവ് തിരുത്തിയിറക്കിയെന്നു കരുതി പ്രത്യാശയോടെയിരിക്കുന്ന കുടിയന്മാരായ സഹോദരൻമാർ ഈ വാർത്ത ഒന്നു വായിക്കുക. ഈ ഉത്തരവ് സർക്കാർ പുറത്തിറക്കിയെന്നു കരുതി മദ്യക്കുപ്പിയുമായി ബിവറേജസ് കോർപ്പറേഷന്റെ വെയർ ഹൗസുകൾക്കു മുന്നിൽ എത്തിയാൽ ഒരു തുള്ളി മദ്യം ലഭിക്കില്ലെന്നതാണ് വാസ്തവം.

2020 ഏപ്രിൽ 21 നാണ് ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഉത്തരവ് പ്രകാരം മദ്യം വാങ്ങാൻ ആവശ്യമുള്ളവർ ബിവറേജസ് കോർപ്പറേഷന്റെ വെയർ ഹൗസിൽ നേരിട്ടെത്തി ആവശ്യപ്പെടണമെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ പ്രചാരണം ശുദ്ധ അസംബന്ധമാണ് എന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ മൂലം മദ്യം ലഭിക്കാത്ത ആളുകൾക്കു ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. എന്നാൽ, ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നു ഈ ഉത്തരവ് സർക്കാർ തല്ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉത്തരവ് നടപ്പാകാനും പോകുമില്ലെന്നതാണ് വാസ്തവം.

എന്നാൽ, കുടിയന്മാരും മദ്യപാന പ്രേമികളുടെ പ്രചരിപ്പിക്കുന്നത് പോലെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തി ഡോക്ടറുടെ കുറിപ്പടി വാങ്ങിയെത്തിയാൽ മദ്യം ലഭിക്കില്ല. ലഹരി വിമോചന കേന്ദ്രങ്ങളിലെ ഡോക്ടർമാർ പരിശോധിച്ച്, മദ്യപാനി മദ്യം ലഭിക്കാത്തതിനെ തുടർന്നു ആസക്തി പ്രകടിപ്പിക്കുന്ന അവസരങ്ങളിൽ മാത്രമേ മദ്യം നൽകാവൂ എന്നാണ് സർക്കാർ നിയമഭേദഗതിയിലൂടെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഹൈക്കോടതി ഇടപെടലോടെ ഇത് ഇല്ലാതാകുകയായിരുന്നു.

എന്നാൽ, ഇത്തരത്തിൽ ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യം നൽകണമെങ്കിൽ നിയമഭേദഗതി ആവശ്യമായി വരികയും ചെയ്യും. നിലവിൽ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെ 372 ചില്ലറ വിൽപ്പനശാലകൾ അടക്കം, 392 ഷോപ്പുകൾ വഴിയും ബാറുകൾ വഴിയുമാണ് മദ്യം വിറ്റഴിക്കുന്നത്. ഇതല്ലാതെ മറ്റൊരു സ്ഥലത്തും മദ്യം വിറ്റഴിക്കാൻ നിയമമില്ല. ഇത്തരത്തിലല്ലാതെ മറ്റൊരു സ്ഥലത്ത് മദ്യം വിറ്റഴിക്കുന്നതായി കണ്ടെത്തിയാൽ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സാധിക്കും.

ഇത് മറികടക്കാനാണ് സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെ 23 വെയർ ഹൗസുകൾ വഴി മദ്യം വിതരണം ചെയ്യാൻ അബ്്കാരി ചട്ടത്തിൽ ഭേദഗതി വരുത്തിയത്. എന്നാൽ, ഹൈക്കോടതി ഇടപെടലിനെ തുടർന്നു ഈ ഭേദഗതിയിൽ സർക്കാർ ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.