വോട്ട് ചോദിച്ച് എത്തിയ അബിൻ വർക്കിയെ തടഞ്ഞ് എസ്എഫ്ഐ; കെഎസ്‌യു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് തടഞ്ഞതെന്ന് വിശദീകരണം

Spread the love

ആറന്മുള യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിയെ കോഴഞ്ചേരി സെന്റ്‌തോമസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയപ്പോള്‍ തടഞ്ഞതായാണ് പരാതി. എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ക്യാമ്പസില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്ത് മുദ്രാവാക്യം വിളിച്ചത് തടയുകയാണ് ചെയ്തതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. മുദ്രാവാക്യം വിളിച്ചതില്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയതായും എസ്എഫ്‌ഐ അറിയിച്ചു.

video
play-sharp-fill

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിച്ച് കെഎസ്‌യു പ്രവർത്തകർക്കൊപ്പമെത്തിയ അബിൻ വർക്കിയെ കോളേജിനകത്ത് വച്ച് എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. അബിൻ വർക്കിയെ കോളജിൽ വോട്ടഭ്യർഥിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞുവെന്ന് കെഎസ്‌യു നേതാക്കൾ അറിയിച്ചു.

അതേസമയം ഇത്തവണ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ആറന്മുള. ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തുന്നത് കുമ്മനം രാജശേഖരനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group