video
play-sharp-fill

മൂന്നു മാസമായിട്ടും സൈക്കിൾ നന്നാക്കി കൊടുത്തില്ല ; നോട്ട് ബുക്കിൽ പരാതിയുമായി 10 വയസുകാരൻ പോലീസ് സ്റ്റേഷനിൽ

മൂന്നു മാസമായിട്ടും സൈക്കിൾ നന്നാക്കി കൊടുത്തില്ല ; നോട്ട് ബുക്കിൽ പരാതിയുമായി 10 വയസുകാരൻ പോലീസ് സ്റ്റേഷനിൽ

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട്: നോട്ട്ബുക്കിൽ നിന്ന് കീറിയെടുത്ത പേജിൽ എൽ പി സ്‌കൂൾ വിദ്യാർഥി എഴുതിയ പരാതി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.കോഴിക്കോട് മേപ്പയൂർ പൊലീസ് സ്റ്റേഷൻ എസ് ഐയ്ക്കാണ് ആബിൻ എന്ന വിദ്യാർത്ഥി പരാതി നൽകിയത്.നന്നാക്കാൻ നൽകിയ സൈക്കിൾ മൂന്നു മാസം കഴിഞ്ഞിട്ടും മെക്കാനിക്ക് തിരികെ കൊടുത്തില്ലെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ആബിൻ പരാതി നൽകിയത്.

പരാതി പൊലീസ് ഗൗരവത്തിലെടുത്തു നടപടി സ്വീകരിച്ചു.സൈക്കിൾ വർക്ക്‌ഷോപ്പുകാരനെ വിളിച്ചു വരുത്തി പൊലീസ് കാര്യം തിരക്കി.സുഖമില്ലാത്തതിനാലും മകന്റെ വിവാഹ തിരക്കും കാരണമാണ് സൈക്കിളിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിയാതിരുന്നതെന്ന് ഇയാൾ പറഞ്ഞു.വ്യാഴാഴ്ച്ചക്കകം സൈക്കിൾ നന്നാക്കി കൊടുക്കാമെന്ന് ഉറപ്പും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആബിൻ നൽകിയ പരാതി

സർ,
എന്റെയും അനിയന്റേയും സൈക്കിൾ സെപ്തംബർ അഞ്ചാം തിയതി കൊടുത്തതാണ്.ഇത് വരെയും നന്നാക്കി തന്നിട്ടില്ല.സൈക്കിൾ കൊടുക്കുമ്പോൾ 200 രൂപ വാങ്ങിയിട്ടുണ്ട്.വിളിക്കുമ്പോൾ ചിലപ്പോൾ ഫോൺ എടുക്കില്ല.ചിലപ്പോൾ എടുത്താൽ നന്നാക്കാം എന്ന് പറയും.കടയിൽ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും.വീട്ടിൽ വേറെ ആരുമില്ല പോയി അന്വേഷിക്കാൻ.അതുകൊണ്ട് സർ ഇത് ഒന്ന് ഞങ്ങൾ വാങ്ങിത്തരണം.
എന്ന്
ആബിൻ