play-sharp-fill
അഭയകേന്ദ്രത്തിൽ കൊല്ലപ്പെട്ടു എന്ന സംശയിച്ച 35 പെൺകുട്ടികളും ജീവനോടെയുണ്ടെന്ന് സി.ബി.ഐ ;   കണ്ടെടുത്ത അസ്ഥികൂടങ്ങൾ മുതിർന്നവരുടെ

അഭയകേന്ദ്രത്തിൽ കൊല്ലപ്പെട്ടു എന്ന സംശയിച്ച 35 പെൺകുട്ടികളും ജീവനോടെയുണ്ടെന്ന് സി.ബി.ഐ ; കണ്ടെടുത്ത അസ്ഥികൂടങ്ങൾ മുതിർന്നവരുടെ

 

സ്വന്തം ലേഖകൻ

ഡൽഹി: ബിഹാറിലെ മുസഫർപുരിലെ അഭയകേന്ദ്രത്തിൽ വെച്ച് കൊല്ലപ്പെട്ടു എന്ന സംശയിച്ച 35 പെൺകുട്ടികളും ജീവനോടെയുണ്ടെന്ന് സിബിഐ. മുമ്പ് കണ്ടെടുത്ത അസ്ഥികൂടങ്ങൾ കുട്ടികളുടേതല്ലെന്നും അത് മുതിർന്നവരുടേതാണെന്നും സിബിഐ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

വിവാദമായ മുസഫർപുർ കൂട്ടബലാത്സംഗക്കേസിൽ ബുധനാഴ്ചയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അഭയകേന്ദ്രത്തിൽനിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇത് കുട്ടികളുടേതാകാമെന്നും കേസിലെ മുഖ്യപ്രതിയായ ബ്രജേഷ് ഠാക്കൂർ 11 പെൺകുട്ടികളെ കൊലപ്പെടുത്തിയതായി കരുതുന്നുണ്ടെന്നും സിബിഐ കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.
എന്നാൽ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിലാണ് പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ടെന്ന് കരുതിയിരുന്ന കുട്ടികളെയെല്ലാം പിന്നീട് ജീവനോടെ കണ്ടെത്തി. മുസാഫർപുരിനൊപ്പം ബിഹാറിലെ ആകെ 17 അഭയകേന്ദ്രങ്ങളെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്. ഇതിൽ 13 എണ്ണത്തിന് കുറ്റപത്രം നൽകി.

പ്രാഥമികാന്വേഷണത്തിൽ തന്നെ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാൽ നാല് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചതായും സിബിഐ കോടതിയെ അറിയിച്ചു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് സിബിഐയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.

മുസഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിലെ പെൺകുട്ടികൾ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന വിവരം രണ്ടുവർഷം മുമ്ബാണ് പുറത്തറിഞ്ഞത്. അതിനുപിന്നാലെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെ പെൺകുട്ടികൾ കൊല്ലപ്പെട്ടതായും സംശയമുണ്ടായി. എന്നാൽ പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷവും പെൺകുട്ടികളെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മേധാവി ബ്രജേഷ് ഠാക്കൂർഅടക്കം 21 പേരാണ് കേസിലെ പ്രതികൾ.