ജോലി മന്ത്രി ഓഫീസിലെങ്കിലും സെക്രട്ടറിയേറ്റിൽ എത്തുന്നത് തോന്നുംപോലെ ; എല്ലാ മാസവും മുറപോലെ ശമ്പളം വാങ്ങും; അവിഷിത്തിന്റേത് ബന്ധു നിയമനം; ഗഗാറിന്റെ മരുമകളുടെ സഹോദരൻ വിവാദത്തിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചുതകർത്ത സംഘത്തിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അവിഷിത്ത്മന്ത്രിയുടെ ഓഫീസിൽ അറ്റൻഡന്റായിട്ട് 2021 ഓഗസ്റ്റ് 10ന് നിയമിച്ചെങ്കിലും സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തുന്നത് സ്വന്തം സൗകര്യമനുസരിച്ച്. കൃത്യമായി ഓഫീസിൽ വന്നില്ലെങ്കിലും മാസം ശമ്പളത്തിന് ഇതുവരെ മുടക്കമുണ്ടായിട്ടില്ല.

23000-50200 എന്ന സ്‌കെലിയിലായിരുന്നു ശമ്പളം കൈപ്പറ്റിയിരുന്നത്. ഓഫീസിൽ വരണമെന്ന നിർദ്ദേശം ഇടയ്ക്കിടെ നൽകിയിരുന്നെങ്കിലും സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്റെ ബന്ധുവെന്ന പരിഗണനയും അവിഷിത്തിന് ലഭിച്ചിരുന്നു. ഗഗാറിന്റെ മകന്റെ ഭാര്യാ സഹോദരനാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറിയുടെ മരുമകളുടെ സഹോദരനെ മന്ത്രി ഓഫീസിൽ നിയമിച്ചതും ബന്ധു നിയമനമാണ്. വയനാട്ടിൽ പാർട്ടി പ്രവർത്തനമായിരുന്നു ഇയാൾ കൂടുതലും.മന്ത്രി ഓഫീസുമായുള്ള ബന്ധം അത്രസുഖകരമാകാതെ വന്നതോടെ ഈമാസം തുടക്കത്തിൽ ഇനി താൻ ജോലിക്ക് വരുന്നില്ലെന്ന് അവിഷിത്ത് അറിയിച്ചെങ്കിലും ജില്ലാ സെക്രട്ടറിയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷം ഒഴിവാക്കിക്കൊണ്ട് കത്ത് പൊതുഭരണവകുപ്പിന് കൊടുക്കാനായിരുന്നു മന്ത്രി ഓഫീസ് തീരുമാനിച്ചിരുന്നതായാണ് വിവരം.

അതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർക്കാൻ അഭിഷിത്ത് ഇറങ്ങി പുറപ്പെട്ടത്. ഇതോടെ മന്ത്രി ഓഫീസും പ്രതിക്കൂട്ടിലായി. ഉടൻ ഇയാളെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കണമെന്ന കത്ത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണവകുപ്പിന് നൽകി.