ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; സ്വകാര്യത സംരക്ഷിക്കണം; കോടതിയെ സമീപിച്ച്‌ നടൻ അഭിഷേക് ബച്ചൻ

Spread the love

ന്യൂഡൽഹി:  സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹർജി നല്‍കി അഭിഷേക് ബച്ചൻ. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച്‌ തന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചൻ ഹർജിയില്‍ ചൂണ്ടികാണിച്ചു.

ഡല്‍ഹി ഹൈക്കോടതിയാണ് അഭിഷേക് ബച്ചന്‍റെ ഹർജി പരിഗണിക്കുന്നത്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത ടി ഷർട്ട് നിർമിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.

അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കായി തന്‍റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്‍റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐശ്വര്യ റായ്‌ നല്‍കിയ ഹർജിയില്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസ് വിശദമായ വാദത്തിന് 2026 ജനുവരി 15 ലേക്ക് മാറ്റി.