
അഭിരാമി എസിന് റീവാല്യുവേഷനിലൂടെ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി
സ്വന്തം ലേഖകൻ
പനച്ചിക്കാട്: ചിങ്ങവനം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എസ്.അഭിരാമിയ്ക്കു എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്. കുഴിമറ്റം കൊട്ടുപ്പള്ളിൽ കെ.എസ് സുനിൽകുമാറിന്റെയും ഇത്തിത്താനം ഇളങ്കാവ് വിദ്യാമന്ദിർ സ്‌കൂളിലെ അദ്ധ്യാപിക ശാലിനി ജി.നായരുടെയും മകളാണ്.
എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ ഒൻപത് എപ്ലസും ഒരു എയുമാണ് ഉണ്ടായിരുന്നത്. റീവാല്യുവേഷനു നൽകിയപ്പോഴാണ് അഭിരാമിയ്ക്കു എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചത്. ഇതോടെ സ്‌കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 14 ആയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0