മോദിയെ പിൻന്തള്ളി അഭിനന്ദൻ വർത്തമാൻ : ഈ വർഷം ഇന്ത്യാക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് അഭിനന്ദൻ വർത്തമാനെ ; ഗൂഗിൾ സെർച്ചിങ്ങ് റിപ്പോർട്ടുകൾ പുറത്തുവിട്ടു
സ്വന്തം ലേഖിക
ന്യൂഡൽഹി : ലോകത്തെ എറ്റവും വിലിയ സേർച്ച് എൻജിനായ ഗൂഗിളിന്റെ 2019 ലെ സേർച്ചിങ് റിപ്പോർട്ടുകൾ പുറത്തുവിട്ടപ്പോൾ മോദിയെ പിൻന്തള്ളി അഭിനന്ദൻ വർത്തമാൻ. 2019 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനാണ്. ലതാ മങ്കേഷ്‌കർ, യുവരാജ് സിംഗ്, വിക്കി കൗശൽ, റാനു മൊണ്ഡാൽ എന്നിവരും ആദ്യ പത്ത്‌പേരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അതേസമയം ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ആണ് 2019 ൽ ഗൂഗിൾ ഇന്ത്യ സെർച്ചിലെ ട്രെൻഡിങ്ങിൽ ഒന്നാമത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർത്തകൾ, കായിക ഇവന്റുകൾ, വ്യക്തിത്വങ്ങൾ, സിനിമകൾ, പാട്ടുകൾ എന്നീ വിഭാഗങ്ങളിലായാണ് ഉപഭോക്താക്കളുടെ സെർച്ചുകൾ ഗൂഗിൾ പട്ടികപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ്, ചന്ദ്രയാൻ 2, ആർട്ടിക്കിൾ 370 എന്നിവയും സെർച്ച് പട്ടികയിൽ മുൻപന്തിയിലുണ്ട്.
എങ്ങനെ വോട്ട് ചെയ്യാം, ആധാറും പാൻ കാർഡും ലിങ്ക് ചെയ്യേണ്ടത് എങ്ങനെ, വോട്ടർ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം, നീറ്റ് റിസൾട്ട് പരിശോധിക്കേണ്ടതെങ്ങനെ എന്നിങ്ങനെയുള്ള വിവരങ്ങൾ തിരഞ്ഞവരുടെ എണ്ണവും കുറവല്ല. പബ്ജി ഗെയിം എങ്ങനെ കളിക്കാം, ഫാസ്റ്റാട് ലഭിക്കുന്നതെങ്ങനെ എന്നീ വിവരങ്ങളും ഈ പട്ടികയിലുണ്ട്. ഹൗഡി മോദി, ബ്ലാക്ക് ഹോൾ എന്നിവയെന്താണെന്നും ഇന്ത്യക്കാർ ഗൂഗിളിനോട് ചോദിച്ചിട്ടുണ്ട്. പുൽവാമ ആക്രമണം, ഫാനി ചുഴലിക്കാറ്റ്, അയോധ്യ വിധി, ആമസോൺ കാട്ടുതീ തുടങ്ങിയ പ്രദേശികവും ആഗോളവുമായ വാർത്താ നിമിഷങ്ങളും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.