തിരികെ കിട്ടിയത് വാച്ചും മോതിരവും കണ്ണടയും.. അഭിനന്ദന്റെ തോക്ക് പാക്കിസ്ഥാന്റെ കൈയില്‍…
സ്വന്തംലേഖകൻ
പാക്കിസ്ഥാന്റെ പിടിയിലായിരുന്ന വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ഥമാന് വെളളിയാഴ്ച്ച രാത്രിയാണ് ഇന്ത്യയിലെത്തിയത്. അഭിനന്ദിന്റെ കൈയിലുണ്ടായിരുന്ന സാധനങ്ങളോടെയാണ് അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് പാക്കിസ്ഥാന് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ സാധനങ്ങളും പാക്കിസ്ഥാന് തിരികെ നല്‍കിയിരുന്നില്ല. മോതിരം, വാച്ച്, കണ്ണട എന്നിവ മാത്രമാണ് പാക്കിസ്ഥാന് അഭിമാനെ വിട്ടയക്കുമ്പോള്‍ കൈമാറിയത്.
മിഗ് 21 ബൈസണ്‍ പോര്‍വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പാരച്ച്യൂട്ടില്‍ താഴെ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തോക്ക് കൂടി ഉണ്ടായിരുന്നു. തന്നെ പിടികൂടാനായി പിന്തുടര്‍ന്ന പാക്കിസ്ഥാനിലെ പ്രദേശവാസികള്‍ക്കെതിരെ അദ്ദേഹം ഈ തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ കൈയില്‍ മാപ്പുകളും അതിജീവന കിറ്റും ചില രേഖകളും ഉണ്ടായിരുന്നു.
പാക് സൈന്യം പിടൂകുടും മുമ്പ് ഈ രഹസ്യരേഖകള്‍ അദ്ദേഹം നശിപ്പിച്ചിരുന്നു.പോർ വിമാനത്തിൽനിന്ന് രക്ഷപ്പെട്ട് പാരച്യൂട്ടിൽ ഇറങ്ങിയ ഇന്ത്യൻ വ്യോമസേന പൈലറ്റ് ആദ്യം ചോദിച്ചത് ഇത് ഇന്ത്യയാണോ പാകിസ്താനാണോ എന്നായിരുന്നുവെന്ന് ഇദ്ദേഹത്തെ ആദ്യം കണ്ട ഹൊറൻ ഗ്രാമത്തിലെ മുഹമ്മദ് റസാഖ് ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചുറ്റുംകൂടിയ പാക് യുവാക്കളിലൊരാൾ അദ്ദേഹത്തോട് ഇന്ത്യയെന്ന് കളവുപറയുകയായിരുന്നു.
ഇതോടെ അദ്ദേഹം ദേശസ്നേഹ മുദ്രാവാക്യം മുഴക്കി. കൃത്യമായ സ്ഥലം ഏതെന്ന് ആരാഞ്ഞപ്പോൾ ക്വിലാൻ എന്ന് അതേ യുവാവ് മറുപടിനൽകി. ഇവരോട് തന്റെ നട്ടെല്ല് വേദനിക്കുന്നുവെന്നും കുടിക്കാൻ വെള്ളം വേണമെന്നും പറഞ്ഞു. ഇതിനിടെ ചില യുവാക്കൾ പാക് സൈന്യത്തിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതോടെ താൻ പാകിസ്താനിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. നാട്ടുകാരിൽ ചിലർ അഭിനന്ദനെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് റസാഖ് ചൗധരി പറഞ്ഞു. ഇതോടെ തന്റെ കൈയിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് അഭിനന്ദൻ ആകാശത്തേക്ക് വെടിയുതിർത്ത് യുവാക്കളെ ഭയപ്പെടുത്തി. അവർ കല്ലുകൾ കൈയിലെടുത്തതോടെ അദ്ദേഹം ജീവരക്ഷക്കായി ഓടി.
തന്നെ പിന്തുടർന്നവരെ ഭയപ്പെടുത്താൻ വെടിവെച്ചു. ഒടുവിൽ അഭിനന്ദൻ ചെറിയ കുളത്തിൽ ചാടുകയായിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന രേഖകളും മാപ്പും വിഴുങ്ങാനും വെള്ളത്തിൽ നശിപ്പിക്കാനും ശ്രമിച്ചു. യുവാക്കൾ ഇദ്ദേഹത്തോട് തോക്ക് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഒരാൾ അദ്ദേഹത്തിന്റെ കാലിനുനേരെ വെടിയുതിർത്തു. കുളത്തിൽനിന്ന് പുറത്തുവരണമെന്ന് ഇവർ ആവശ്യപ്പെട്ടു. കുളത്തിൽനിന്ന് പുറത്തെത്തിയ അഭിനന്ദന്റെ കൈകൾ കൂട്ടിക്കെട്ടി. ഇവരിൽ ചിലർ അദ്ദേഹത്തെ പിന്നീടും ക്രൂരമായി മർദിച്ചു.