video
play-sharp-fill

‘അഭിമന്യു ഒരു തുടക്കം മാത്രം… ഒരുത്തനേയും വെച്ചേക്കില്ല ..’; എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ സോഷ്യൽ മീഡിയ വഴി വർഗ്ഗീയവാദികളുടെ വധഭീഷണി

‘അഭിമന്യു ഒരു തുടക്കം മാത്രം… ഒരുത്തനേയും വെച്ചേക്കില്ല ..’; എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ സോഷ്യൽ മീഡിയ വഴി വർഗ്ഗീയവാദികളുടെ വധഭീഷണി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ സോഷ്യൽ മീഡിയ വഴി വർഗ്ഗീയവാദികളുടെ വധഭീഷണി. എസ് എഫ് ഐ ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസ്, എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗം അമൽനാഥ് എന്നിവരുൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികളെ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ കുസാറ്റ് ക്യാംപസിൽ വെച്ച് ‘മലബാറീസ്’ എന്ന പേരിലറിയപ്പെടുന്ന ഗുണ്ടാ സംഘം ആക്രമിച്ചതിനെ ന്യായീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഷെഫ്റിൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് താഴെയാണ് ഷെഫ്റിനെ പിന്തുണച്ചുകൊണ്ട് ജാഫർ സ്രാമ്ബി എന്നയാൾ കൊലവിളി നടത്തിയത്.

‘അഭിമന്യൂവിനെ മറന്നു അല്ലേ ഇത്ര എളുപ്പം, അത് ഒരു തുടക്കം മാത്രമാണ്. കേറി നിരങ്ങിയാൽ വെച്ചേക്കില്ല ഒരുത്തനേയും’; എന്നാണ് കാളികാവ് സ്വദേശിയായ ഇയാൾ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നവമാധ്യമങ്ങളിൽ നിരന്തരം വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യാറുള്ള ഷെഫ്റിന്റെ പ്രവർത്തനങ്ങളെ ചിലർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇയാൾ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയത്.