play-sharp-fill
മകനെ കൊന്നിട്ട് അഞ്ച് മാസമായിട്ടും കുത്തിയ പ്രതിയെ പിടിച്ചില്ല, പൊലീസിനെതിരെ ആഞ്ഞടിച്ച് അഭിമന്യുവിന്റെ അച്ഛൻ

മകനെ കൊന്നിട്ട് അഞ്ച് മാസമായിട്ടും കുത്തിയ പ്രതിയെ പിടിച്ചില്ല, പൊലീസിനെതിരെ ആഞ്ഞടിച്ച് അഭിമന്യുവിന്റെ അച്ഛൻ

സ്വന്തം ലേഖകൻ

ഇടുക്കി: അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി അച്ഛൻ മനോഹരൻ രംഗത്ത്. കൊലപാതകം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രധാന പ്രതികൾ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ പ്രധാന പ്രതി സഹലിനെ ഇതുവരെ പിടികൂടാൻ പൊലീസിന് ആയിട്ടില്ല. കേസ് അന്വേഷണത്തിൽ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. കേസ് അന്വേഷണത്തിൽ പൊലീസിന് പഴയ താൽപര്യമില്ലെന്നും അഭിമന്യുവിന്റെ പിതാവ് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

കേസിലെ പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഭിമന്യുവിനെ കുത്തിയ പ്രതി സഹലിനെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്റെ പുരോഗതി കുടുംബത്തെ ആരും തന്നെ അറിയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഭിമന്യു വധക്കേസിലെ കുറ്റപത്രം വിചാരണ നടപടികൾക്കായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിന്റെ വിചാരണ ഏത് കോടതിയിൽ വേണമെന്ന തീരുമാനം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണെടുക്കുക. കേസിൽ പതിനാറ് പ്രതികളാണുള്ളത്. ഇതിൽ എട്ട് പേരെയാണ് പോലീസിന് പിടിക്കാൻ സാധിച്ചത്. ബാക്കിയുള്ള എട്ട് പേർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ തെളിവുകൾ നശിപ്പിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കേസിലെ 16 പ്രതികളിൽ എട്ടു പേരും ഇപ്പോഴും ഒളിവിലാണെന്നതും ഇവരെ കുറിച്ച് ഒരു സൂചന പോലും പൊലീസിന് കണ്ടെത്താനാവാത്തതുമാണ് അഭിമന്യുവിന്റെ കുടുംബത്തെ ചൊടിപ്പിച്ചിരിക്കുന്നത്.