അഭിമന്യു കേസ്: വിചാരണ കോടതിയില്‍ നിന്നും നഷ്ടമായ രേഖകള്‍ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു; കൈവശമുള്ള പകര്‍പ്പുകള്‍ കോടതിക്ക് കൈമാറും

Spread the love

കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവും തുടങ്ങി.

രേഖകള്‍ നഷ്ടമായതില്‍ വന്ന വീഴ്ച ആര്‍ക്കാണെന്ന തരത്തിലുള്ള അന്വേഷണമാകും നടക്കുക. അതിനിടെ കാണാതായ രേഖകള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള പകര്‍പ്പുകള്‍ വിചാരണ കോടതിക്ക് കൈമാറുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.

കേസ് ഈ മാസം 18ന് പരിഗണിക്കുമ്പോള്‍ രേഖകള്‍ കൈമാറും.
അതേസമയം, രേഖകള്‍ കാണാതായത് വിചാരണയെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ രേഖകള്‍ നഷ്ടമായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണിവ.