
നെടുമങ്ങാട് : മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് കെഎസ്യു നേതാവ്.
കെഎസ്യു നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡൻ്റ് അഭിജിത്ത് നെടുമങ്ങാടാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയത്.
ഫെനി നൈനാൻ നേരത്തെ പങ്കുവെച്ച വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിയാണ് യുവതിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രചരണം നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിക്കൂട്ടിലായ കേസിൽ പരാതി നൽകിയ യുവതിക്കെതിരെ സൈബർ ഇടങ്ങളിൽ വ്യാപകമായ രീതിയിൽ കോൺഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്നും സൈബർ അറ്റാക്ക് നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെയും സമാനമായ രീതിയിൽ പരാതിക്കാർക്കെതിരെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ അധിക്ഷേപങ്ങൾ ഉയർന്നത് വിവാദമായിരുന്നു.




