ലോക്ക് ഡൗൺ കാലത്തും അഭയത്തിന്റെ ഭക്ഷണമുണ്ട്: ലോക്ക് ഡൗൺ അവസാനിക്കും വരെ ഭക്ഷണവിതരണം തുടരും
സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് അഭയത്തിന്റെ നേതൃത്വത്തിൽ ഇനി എന്നും ഭക്ഷണമുണ്ടാകും. ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ പ്രവർത്തിക്കുന്ന അഭയം കമ്മ്യൂണിറ്റി കിച്ചണാണ് ഇപ്പോൾ വീണ്ടും സജീമായിരിക്കുന്നത്.
അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര ബസന്ത് ഹോട്ടലിലാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. ജനകീയ ഭക്ഷണശാലയിൽ നിന്നുമുള്ള ഭക്ഷണവിതരണം ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്നത് വരെയുണ്ടാകുമെന്ന് അഭയം ഉപദേശക സമിതി ചെയർമാൻ വി.എൻ വാസവൻ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം ആവശ്യമുള്ളവർ 9446030312 എന്ന നമ്പരിൽ ബന്ധപ്പെടുക. മെഡിക്കൽ കോളേജിലെ ജനകീയ ഭക്ഷണ ശാലയിലും ഭക്ഷണവിതരണം ഉണ്ടാകും.
Third Eye News Live
0