എടുത്ത ചിത്രങ്ങളിലൊന്നിൽ അഭയയുടെ കഴുത്തിൽ നഖം പതിഞ്ഞതിന്റെ പാടുകളുണ്ടായിരുന്നു ; ക്ലോസ് ചിത്രങ്ങൾ പൊലീസ് സിബിഐയ്ക്ക് കൈമാറിയില്ല : വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ വർഗീസ് ചാക്കോ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: രാജ്യം ഉറ്റുനോക്കിയ അഭയ കേസിന്റെ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ വലിയ അട്ടിമറി നടന്നിരുന്നുവെന്ന് അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ വർഗീസ് ചാക്കോ. മൃതദേഹത്തിന്റെ 10 ഫോട്ടോകളാണ് താൻ എടുത്തതെന്ന് വർഗീസ് ചാക്കോ പറയുന്നു.

മൃതദേഹത്തിന്റെ മുൻഭാഗത്തിന്റെ ചിത്രങ്ങൾ മാത്രമാണ് എടുത്തത്. കമഴ്ത്തി കിടത്തിയുള്ള ഫോട്ടോ എടുക്കാൻ പൊലീസ് അനുവദിച്ചില്ല. നാല് ക്ലോസ് ചിത്രങ്ങൾ താൻ എടുത്തവയിൽ ഉണ്ടായിരുന്നു. ഒരു ഫോട്ടോയിൽ അഭയയുടെ കഴുത്തിൽ വിരൽ അമർത്തിയതിന്റെ നഖം പതിഞ്ഞതിന്റെ പാടുകളും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ നാല് ചിത്രങ്ങളും പൊലീസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നില്ല. കാണാതായ നാല് ചിത്രങ്ങൾ തനിക്ക് കിട്ടണമെന്നും താൻ ആവശ്യപ്പെട്ടിരുന്നുവെന്നും വർഗീസ് ചാക്കോ പറയുന്നു.

തെളിവു നശിപ്പിച്ചതിന് കേസിൽ സി.ബി.ഐ നാലാം പ്രതിയാക്കിയ എസ്.ഐ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.