അഭയകൊലക്കേസ്: സിസ്റ്റർ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് തോമസ് കോട്ടൂർ പറഞ്ഞിരുന്നതായി നിർണായക സാക്ഷിമൊഴി

അഭയകൊലക്കേസ്: സിസ്റ്റർ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് തോമസ് കോട്ടൂർ പറഞ്ഞിരുന്നതായി നിർണായക സാക്ഷിമൊഴി

തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഫാ തോമസ് കോട്ടൂർ കുറ്റം സമ്മതിച്ചിരുന്നതായി സാക്ഷി മൊഴി. കേസിലെ എട്ടാം പ്രതി കളർകോട് വേണുഗോപാലൻ നായരാണ് ഇക്കാര്യം പറഞ്ഞത്. കേസിലെ നാർക്കോ അനാലിസിസ് പരിശോധന ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആളാണ് വേണുഗോപാലൻ നായർ.

ഹർജി നൽകിയത് ബിഷപ്പ് ഹൗസിൽ വച്ച് പ്രതികൾ നിർബന്ധിച്ചതിനാലാണെന്നും ഇദ്ദേഹം പറയുന്നു. തിരുവനന്തപുരത്തെ പ്രത്യേക കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താരത്തിനിടെയാണ് വെളിപ്പെടുത്തൽ. കേസിന്‍റെ കാര്യങ്ങള്‍ ബിഷപ്പ് ഹൗസിൽ വച്ച് സംസാരിക്കവേ ഫാ. തോമസ് കോട്ടൂർ കരച്ചിലിന്‍റെ വക്കോളമെത്തിയെന്നാണ് സാക്ഷി മൊഴി. സിസ്റ്റർ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതി, സഭയുടെ മാനം കാക്കാൻ ഇപ്പോള്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും വേണുഗോപാലന്‍ നായര്‍ പറഞ്ഞു.

പ്രതികള്‍ മഠത്തിൽ വന്നിരുന്നുവെന്ന് സാക്ഷിയായ രാജുവും, അപകടമരണമാണെന്ന് വരുത്തി തീ‍ർക്കാൻ സഭ ശ്രമിച്ചുവെന്ന് ഫയർമാനായ വാമദേവനും മൊഴി നൽകിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍റ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് പ്രതികള്‍. പ്രതിപട്ടികയിലുണ്ടായിരുന്ന ഫാ.ജോസ് പുതൃക്കയിലിനേയും മുന്‍ എസ്പി കെ.ടി മൈക്കിളിനെയും തെളിവില്ലെന്നു ചൂണ്ടികാട്ടി കോടതി വിചാരണ നടപടികളില്‍ നിന്നു ഒഴിവാക്കിയിരുന്നു.