play-sharp-fill
അഭയയെ തലയ്ക്കടിച്ചു കൊന്നവർ വിശുദ്ധർ: മഠത്തിന്റെ പിൻവാതിൽ മാധ്യമ പ്രവർത്തകർക്കായി തുറന്ന് കൊടുത്തവൾ വേശ്യ; തങ്ങൾക്ക് വഴങ്ങാത്ത കന്യാസ്ത്രീകളെ വേശ്യകളായി ചിത്രീകരിച്ച് വെള്ളക്കുപ്പായത്തിനുള്ളിൽ ബിഷപ്പ് ഫ്രാങ്കോമാരും ഫാ.റോബിൻമാരും വാഴുന്നു

അഭയയെ തലയ്ക്കടിച്ചു കൊന്നവർ വിശുദ്ധർ: മഠത്തിന്റെ പിൻവാതിൽ മാധ്യമ പ്രവർത്തകർക്കായി തുറന്ന് കൊടുത്തവൾ വേശ്യ; തങ്ങൾക്ക് വഴങ്ങാത്ത കന്യാസ്ത്രീകളെ വേശ്യകളായി ചിത്രീകരിച്ച് വെള്ളക്കുപ്പായത്തിനുള്ളിൽ ബിഷപ്പ് ഫ്രാങ്കോമാരും ഫാ.റോബിൻമാരും വാഴുന്നു

തേർഡ് ഐ ബ്യൂറോ
കൊച്ചി: സിസ്റ്റർ അഭയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ തള്ളിവർ ഇന്നും കത്തോലിക്കാ സഭയുടെ പട്ടികയിൽ വിശുദ്ധരാണ്. വെള്ളക്കുപ്പായമിട്ട് പരിശുദ്ധമായ കുർബാനയും ചൊല്ലി അൾത്താരയ്ക്കുള്ളിൽ കയറിയിരുന്ന് വിശുദ്ധരുടെ പട്ടം ചമയുകയാണ് ഈ കള്ളൻമാർ. വൈദിക വേഷമണിഞ്ഞ ചില കള്ളൻമാർ സ്ത്രീകളെ കബളിപ്പിച്ചും, കുമ്പസാര രഹസ്യം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ലൈംഗികമായി ഉപയോഗിച്ച് രസിക്കുന്നു. മകളുടെ പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം, ആ പെൺകുഞ്ഞിന്റെ പിതൃത്വം ഇരയാക്കപ്പെട്ട കുട്ടിയുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാൻ ശ്രമിക്കുന്ന ഫാദർ റോബിൻമാരും, സ്ത്രീകളെ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന വൈദികൻമാരും സഭയെ കീഴടക്കുമ്പോൾ മാധ്യമപ്രവർത്തകരോട് സഭയിലെ കൊള്ളരുതായ്മകൾ വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഒരു കന്യാസ്ത്രീയെ സഭ തന്നെ വേശ്യയെന്ന് മുദ്രകുത്തുന്നു. ഒരായുസിന്റെ മുഴുവനും സഭയ്ക്കു വേണ്ടി സമർപ്പിച്ച, പണവും ജീവിതവും സമ്പാദ്യവും എല്ലാം തീറെഴുതി നൽകിയ ഒരു കന്യാസ്ത്രീയെയാണ് സഭ വേശ്യയെന്ന് കുറ്റപ്പെടുത്തുന്നത്. ഇതേ സഭ തന്നെയാണ് ഫാദർ റോബിൻമാരെയും ബിഷപ്പ് ഫ്രാങ്കോമാരെയും വെള്ളപൂശുന്നതും.
അഭയക്കേസിൽ പ്രതി ചേർക്കപ്പെട്ട വൈദികരും കന്യാസ്ത്രീയും ഇപ്പോഴും സഭയുടെ വെള്ളക്കുപ്പായത്തിനുള്ളിൽ തുടരുമ്പോഴാണ്, കാർ വാങ്ങിയെന്ന കുറ്റം ചൂണ്ടിക്കാട്ടി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ എന്ന വയോധികയായ വൈദികയെ ഇപ്പോൾ പുറത്താക്കിയത്. നാൽപ്പത് വർഷത്തോളം തന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി കൊണ്ടു നടന്ന സഭയാണ് ഇപ്പോൾ ഇവരെ പുറത്താക്കിയത്. ഇതു കൂടാതെയാണ് ഈ കന്യാസ്ത്രീയെ വ്യക്തി ഹത്യ നടത്തി ഇല്ലാതാക്കാനുള്ള ശ്രമം സഭയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കന്യാസ്ത്രീ മഠത്തിന്റെ പിന്നിൽ ക്യാമറ വയ്ക്കുകയും, ഇവിടേയ്ക്ക് മാധ്യമ പ്രവർത്തകർ കടന്ന് വരുന്ന ചിത്രം പകർത്തുകയും സഭയുടെ തന്നെ പി.ആർ.ഒ ആയ വൈദികൻ ഈ ചിത്രം പുറത്ത് വിടുകയും കന്യാസ്ത്രീയുടെ അവിഹിത ബന്ധത്തിലുള്ള ആളുകളാണ് ഇത്തരത്തിൽ പിൻവാതിലിലൂടെ വീട്ടിലേയ്ക്ക് വരുന്നതെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരിക്കുകയാണ് സഭ ഇപ്പോൾ ചെയ്യുന്നത്.
തങ്ങൾക്ക് വഴങ്ങാതെ വരുന്ന കന്യാസ്ത്രീകളെ വേശ്യകളെന്നു മുദ്രകുത്തി പുകച്ച് പുറത്ത് ചാടിക്കുന്ന തന്ത്രമാണ് ഇപ്പോൾ സഭ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ തന്റെ നാലു പതിറ്റാണ്ട് നീണ്ടു നിന്ന സന്യസ്ത ജീവിതത്തെപ്പറ്റിയുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞ് പുസ്തകം എഴുതാനുള്ള ഒരുക്കത്തിലാണ്. ഈ പുസ്തകം പുറത്ത് വരിക കൂടി ചെയ്യുന്നതോടെ സഭയുടെ മുഖം തന്നെ വികൃതമാകുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സഭ തന്നെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ അപമാനിക്കാൻ ശ്രമിക്കുന്നത്.