play-sharp-fill
വര്‍ക്കൗട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി;എന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നത്

വര്‍ക്കൗട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി;എന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നത്

ഗായിക അഭയ ഹിരണ്‍മയി സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

പാടിയ പാട്ടുകളേക്കാളും കൂടുതല്‍ വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് ചര്‍ച്ചയായത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളായിരുന്നു വിവാദമായി മാറിയത്. ലിവിംഗ് റ്റുഗദര്‍ ജീവിതവും വേര്‍പിരിയലുമെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതില്‍ കുറ്റബോധമൊന്നും തോന്നുന്നില്ല. അന്നും ഇന്നും സന്തോഷത്തോടെയാണ് താന്‍ ജീവിക്കുന്നതെന്ന് അഭയ വ്യക്തമാക്കിയിരുന്നു.

ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ആളാണ് അഭയ. വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. ഒടുവിലായി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഗോള്‍ഡന്‍ ഹവര്‍ ലൈറ്റ്, സന്തോഷത്തിനും സമാധാനത്തിനുമായി കൂടുതല്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുക എന്നായിരുന്നു ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍. സ്ഥിരത നിലനിര്‍ത്തുക എന്നത് മാത്രമേ ചെയ്യാനുള്ളൂവെന്നായിരുന്നു അഭയ കുറിച്ചത്. സൂപ്പറായിട്ടുണ്ടെന്നായിരുന്നു ചിത്രങ്ങള്‍ക്ക് താഴെ വന്ന കമന്റുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മസില്‍ കരുത്തിന് വേണ്ടിയല്ല ആത്മബലം കൂട്ടാനായാണ് ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നതെന്ന് മുന്‍പ് അഭയ പറഞ്ഞിരുന്നു. ജിമ്മില്‍ നിന്നുള്ള വീഡിയോയും ഗായിക പങ്കിട്ടിരുന്നു. ഇവിടെ ഒരുപാട് കൂട്ടുകാരുണ്ട്. ഞങ്ങളെല്ലാം ഒരു കുടുംബം പോലെയാണ് കഴിയുന്നത്. ജിമ്മിലെ ഫോട്ടോസും വീഡിയോയുമൊക്കെ ഹിറ്റായി മാറിയിട്ടുണ്ടെങ്കില്‍ അതിനുള്ള ക്രെഡിറ്റ് ആശാനാണെന്നുമായിരുന്നു അഭയ പറഞ്ഞത്. ഞങ്ങളേക്കാളും ഇരട്ടി ആത്മാര്‍ത്ഥത അദ്ദേഹത്തിനാണ്.

 

ഏതാണോ ചെയ്യാനുള്ളത് അത് തന്നെ ചെയ്‌തോളാനാണ് അദ്ദേഹം പറയാറുള്ളത്. റീടേക്കൊന്നും എടുക്കാനില്ലെന്നും പറയാറുണ്ട്. ആവേശത്തോടെയാണ് ജിമ്മിലേക്ക് വരുന്നത്. കിതച്ചുകിതച്ചാണ് തിരിച്ച്‌ പോവാറുള്ളത്. കാലൊക്കെ ഉണ്ടോയെന്ന് തൊട്ടുനോക്കാറുണ്ട് ചിലപ്പോള്‍ എന്നും അഭയ പറഞ്ഞിരുന്നു.

 

ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം കഴിച്ചാണ് വര്‍ക്കൗട്ടും ഡയറ്റും പാലിക്കുന്നത്. ബാലന്‍സ്ഡാണ് എല്ലാം. ആത്മവിശ്വാസത്തോടെയാണ് എല്ലാ കാര്യവും ചെയ്യുന്നത്. മോഡേണ്‍ ഡ്രെസും ട്രെഡീഷണല്‍ വേഷവും ഒരുപോലെ ഉപയോഗിക്കാറുണ്ട്. എനിക്ക് കംഫര്‍ട്ടാണോ എന്ന കാര്യം മാത്രമേ ഞാന്‍ നോക്കാറുള്ളൂവെന്നും അഭയ വ്യക്തമാക്കിയിരുന്നു.

 

വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇടയ്ക്ക് അഭയയ്ക്ക് എതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മോഡലിംഗ് എനിക്കിഷ്ടമാണ്, കംഫര്‍ട്ടബിളായി തോന്നിയാല്‍ ഫോട്ടോ ഷൂട്ടൊക്കെ ചെയ്യും. ഡ്രസിംഗ് എന്റെ ചോയ്‌സാണ്, അതിന്റെ പേരില്‍ എന്തിനാണ് ആളുകള്‍ വിമര്‍ശിക്കുന്നത് എന്ന് പോലും മനസിലാവുന്നില്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും ഞാന്‍ പരിഗണിക്കാറേയില്ലെന്നുമായിരുന്നു അഭയ പറഞ്ഞത്.