ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ മേഖല ഓഫീസ് കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു ; മന്ത്രി വി. അബ്ദുറഹിമാൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : ന്യൂനപക്ഷ വികസന വികസന ധനകാര്യ കോർപ്പറേഷൻ്റെ പുതിയ മേഖല ഓഫീസ് കോട്ടയത്ത് സംസ്ഥാന ന്യൂനപക്ഷക്ഷേമ, വഖഫ്,കായികം, ഹജജ്, റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കെ എസ് എം ഡി എഫ് എസ്  ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ കോർപറേഷന്റെ വിവിധ വായ്പ പദ്ധതികളുടെ വിതരണം മന്ത്രിയും ജോസ് കെ.മാണി എം പി ചേർന്ന് വിതരണം ചെയ്തു.

ന്യൂനപക്ഷക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനും സർക്കാർ മുന്തിയ പരിഗണന നൽകുന്നതായി മന്ത്രി പറഞ്ഞു. സാധാരണക്കാരായ എല്ലാ ജനവിഭാഗങ്ങൾക്കും കൈത്താങ്ങ് ആകുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ മേഖല ഓഫീസ് കോട്ടയത്ത് തുടങ്ങുന്നതെന്നും, പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വായ്പാ പദ്ധതി താങ്ങാകുമെന്നും, സ്വയംതൊഴിൽ വായ്പാ പദ്ധതി വഴി കൂടുതൽ പേർക്ക് വരുമാനം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 6400 കുടുംബങ്ങളിൽ 250 കോടി രൂപ വിവിധ വായ്പകളിലായി വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. 14 ജില്ലകൾക്ക് നാല് മേഖല ഓഫീസകൾ മുഖേനയാണ് നടത്തുന്നത്.

കോർപ്പറേഷന് 3 മേഖലാ ഓഫീസുകൾ അനുവദിക്കന്നത് വഴി മൊത്തം ശാഖകളുടെ എണ്ണം ഏഴായി മാറുന്നതാണെന്നും, ഓരോ രണ്ട് ജില്ലകൾക്ക് ഒരു ഓഫീസ് എന്ന തോതിൽ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജോസ് കെ.മാണി എം പി,  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ എന്നിവർ മുഖ്യാതിഥിയായി. വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ്, തിരുനക്കര പുത്തൻ പള്ളി ഇമാം താഹ മൗലവി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.

മാനേജിങ് ഡയറക്ടർ അബ്ദുൽ മുജീബ്.സി, സ്വാഗതവും, ജനറൽ മാനേജർ ജയചന്ദ്രൻ ബി. നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ എന്നിവർ പ്രസംഗിച്ചു.