play-sharp-fill
അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; കണ്ണൂര്‍ കോട്ടയില്‍ നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട അഴിമതി കേസ് വീണ്ടും തലപൊക്കുമ്പോള്‍; കേരളത്തിലെ മാത്രമല്ല, ദേശീയ തലത്തിലും ബിജെപിയെ വെല്ലുവിളിച്ച് പിണറായി; സുരേന്ദ്രനൊപ്പം അബ്ദുള്ളക്കുട്ടിയും കേസില്‍പ്പെട്ട് നട്ടം തിരിയും

അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; കണ്ണൂര്‍ കോട്ടയില്‍ നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട അഴിമതി കേസ് വീണ്ടും തലപൊക്കുമ്പോള്‍; കേരളത്തിലെ മാത്രമല്ല, ദേശീയ തലത്തിലും ബിജെപിയെ വെല്ലുവിളിച്ച് പിണറായി; സുരേന്ദ്രനൊപ്പം അബ്ദുള്ളക്കുട്ടിയും കേസില്‍പ്പെട്ട് നട്ടം തിരിയും

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. യു ഡി എഫ് ഭരണകാലത്ത് കണ്ണൂര്‍ കോട്ടയില്‍ നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

2016ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്ബ് തിരക്ക് പിടിച്ച് കണ്ണൂര്‍ കോട്ടയില്‍ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിക്കുകയും അതിന്റെ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചിലവഴിക്കുകയും ചെയ്തു. എന്നാല്‍ 2018ല്‍ ഒരു ദിവസത്തേക്ക് ഒരു ഷോ നടത്തിയതൊഴിച്ചാല്‍ ഈ ഇനത്തില്‍ വന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് റെയ്ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മന്‍ ചാണ്ടിയും എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയും കമ്ബനിയില്‍ സമ്മര്‍ദം ചെലുത്തിയാണ് ഉദ്ഘാടനത്തിന് താല്‍ക്കാലിക പ്രദര്‍ശനം തട്ടിക്കൂട്ടിയത് എന്നാണ് ആരോപണം.

ഉദ്ഘാടനപ്പിറ്റേന്ന് താല്‍ക്കാലിക സജ്ജീകരങ്ങള്‍ അഴിച്ച് കരാര്‍ചുമതലയുള്ള ബംഗളൂരു സിംപോളിന്‍ ടെക്നോളജീസ് മടങ്ങി. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണാന്‍ കോട്ടയിലെത്തുന്നവര്‍ നിരാശരായി. ഇതാണ് വിജിലന്‍സ് കേസിന് ആധാരം.

ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ഡിടിപിസിയില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ റെയ്ഡ് നടന്നത്.

2013 ഫെബ്രുവരിയില്‍ കണ്ണൂര്‍ ഡി.ടി.പി.സി. ടൂറിസം വകുപ്പ് മുഖേന സമര്‍പ്പിച്ച പദ്ധതിക്ക് 2013-ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി കെ.എം.മാണി 3.5 കോടി അനുവദിച്ചിരുന്നു. കണ്ണൂര്‍ കോട്ടയില്‍ പ്രത്യേകം ഒരുക്കിയ ശബ്ദവെളിച്ച സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ അതിമനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു ലക്ഷ്യം.

ഹൈദരാബാദിലും ഡല്‍ഹിയിലും മറ്റും കോട്ടകളെ കേന്ദ്രീകരിച്ചുള്ള ഇത്തരം ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍ ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ.യുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതിക്ക് ഫണ്ടനുവദിച്ചത്.

 

Tags :