video
play-sharp-fill

മഅദനി കേരളത്തിലേക്ക്..!  തീരുമാനം പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്; ജൂലൈ ഏഴിന് തിരികെ മടങ്ങും

മഅദനി കേരളത്തിലേക്ക്..! തീരുമാനം പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്; ജൂലൈ ഏഴിന് തിരികെ മടങ്ങും

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു : അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്‌ളൈറ്റിലാണ് മദനി എറണാകുളത്തേക്ക് എത്തുക.

കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിച്ച ശേഷം ജൂലൈ ഏഴിനാണ് ബെംഗളൂരുവിലേക്കുള്ള മടക്കം. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ചെലവ് വഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്ര വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഇതിനിടെ പിതാവിന്റെ ആരോഗ്യനില കൂടുതല്‍ മോശമായതോടെയാണ് മദനി തീരുമാനം മാറ്റിയത്.

ഇത് സംബന്ധിച്ച് ബെംഗളൂരു കമ്മീഷണര്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം വ്യക്തമാക്കി. അതേസമയം യാത്രാ ചെലവ് സംബന്ധിച്ച അന്തിമ കണക്ക് തിങ്കളാഴ്ച ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ മദനിയുടെ യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.