അബ്ദുൾ അസീസിന്റെ കഴുത്ത് ഞെരിച്ചത് രണ്ടാനമ്മയുടെ മകൻ ; നോമ്പുകാലത്ത് വീട്ടിലെ ഫാനിൽ 15കാരൻ തുങ്ങിമരിച്ചെന്ന വീട്ടുകാരുടെ വാദം നാട്ടുകാർക്ക് സംശയമായി ; അന്വേഷണത്തിനായി അർധ സഹോദരനെ നാട്ടിലെത്തിക്കും : അതിക്രൂര മർദ്ദന ദൃശ്യങ്ങൾ പകർത്തിയത് രണ്ടാനമ്മയെന്ന് സംശയം
സ്വന്തം ലേഖകൻ
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ സ്‌കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അബ്ദുൾ അസീസിന്റെ കഴുത്ത് സഹോദരൻ ഞെരിക്കുന്ന ദൃശ്യങ്ങളിലൂടെ പുറത്തുവരുന്നത് കുടുംബത്തിന്റെ ദുരൂഹതയാണ്.
അസീസിന്റെ മരണം നടന്ന് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലാണ് കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പുറംലോകമറിഞ്ഞത്. വീഡിയോ പുറത്ത് വന്നതോടെയാണ് കേസിൽ പുനരന്വേഷണത്തിന് റൂറൽ എസ്പി ഉത്തരവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്രതീക്ഷിതമായിട്ടാണ് സഹോദരൻ സഫ്‌വാൻ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്. കഴുത്ത് ഞെരിച്ചതിന് പിന്നാലെ ശ്വാസം മുട്ടി സഫ്‌വാന്റെ മടിയിൽ കിടന്ന് അസീസ് പിടയുന്നത് ആ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കഴുത്ത് ഞെരിക്കുന്നത് സഫ്‌വാനാണെങ്കിലും വീഡിയോ പകർത്തിയത് മറ്റൊരാളാണ്. അതുകൊണ്ട് തന്നെ വീട്ടിലെ മറ്റ് അംഗങ്ങൾക്കും അസീസിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വ്യക്തമാണ്. സഫ്‌വാൻ അസീസിന്റെ അർധസഹോദരനാണ്. കുടുംബവഴക്കാണ് മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
അസീസിന്റെ മരണവിവരമറിഞ്ഞ് നാട്ടുകാർ അസീസിന്റെ വീട്ടിലെത്തുമ്പോൾ അസീസിന്റെ ദേഹത്തുള്ള വസ്ത്രവും സഫ്‌വാൻ ധരിച്ച വസ്ത്രവും തന്നെയാണ് പുറത്തു വന്ന വീഡിയോയിലുള്ളത്.
ഫാനിൽ ഒരു ലുങ്കിയിൽ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. റമദാൻ കാലമായിരുന്നു അത്. പകൽ സമയത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്നതിൽ അന്നേ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. വീട്ടിൽ ആ സമയത്ത് വേറെയും ആളുകൾ ഉണ്ടായിരുന്നു.
താഴത്തെ മുറിയിലുണ്ടായിരുന്നു ടൈലറിങ് മെഷീൻ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളിൽ കയറിയാണ് കുട്ടി ഫാനിൽ തൂങ്ങിമരിച്ചത് എന്ന വീട്ടുകാരുടെ വിശദീകരണം. എന്നാൽ ഇത് നാട്ടുകാർക്ക് വിശ്വാസയോഗ്യമായി തോന്നാത്തതുകൊണ്ടും അന്ന് നാട്ടുകാർ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.
നാദാപുരത്ത് നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ 2020 മെയ് 17നാണ് വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുതന്നെ അസീസിന്റെ ഉമ്മയുടെ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തിരുന്നു.എന്നാൽ ആത്മഹത്യയെന്ന് പറഞ്ഞ്
പൊലീസ് കേസ് എഴുതി തള്ളുകയായിരുന്നു.