video
play-sharp-fill

അബ്ദുള്‍ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് പരിഗണിക്കുന്നത് പതിനൊന്നാം തവണയും മാറ്റി

അബ്ദുള്‍ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് പരിഗണിക്കുന്നത് പതിനൊന്നാം തവണയും മാറ്റി

Spread the love

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തില്‍.

പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവയ്ക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് സിറ്റിംഗ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇനി എപ്പോഴാണ് കേസ് പരിഗണിക്കുകയെന്ന് വ്യക്തമല്ല. നേരത്തെ പത്ത് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മോചനക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു.

 

ദയാധനം സ്വീകരിച്ച്‌ വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുൻപ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റെെറ്റ് പ്രകാരമുള്ള കേസില്‍ തീർപ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളയാൻ ഇടയാക്കുന്നത്. റിയാദിലെ ജയിലില്‍ 19 വർഷമായി റഹീം തടവിലാണ്. 19 വർഷം തടവിലായതിനാല്‍ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുല്‍ റഹീമിന് അധിക കാലം ജയിലില്‍ തുടരേണ്ടിവരില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സൗദി ബാലൻ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ 2006 ഡിസംബറിലാണ് അബ്ദുല്‍ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച്‌ റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്.