
ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ഉള്ള എബിസി ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
ആപ്പിള്‍ – 1

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബീറ്റ്റൂട്ട് – ഒരു ബീറ്റ്റൂട്ടിന്റെ നാലില്‍ ഒന്ന്
ക്യാരറ്റ് – 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആപ്പിള്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയെല്ലാം ആദ്യം ഉപ്പുവെള്ളത്തില്‍ നന്നായി കഴുകി ചെറിയ കഷ്ണങ്ങള്‍ ആക്കുക. ശേഷം കുറച്ചു വെള്ളം ചേർത്ത് മിക്സിയില്‍ അടിച്ചെടുക്കുക. തണുപ്പ് വേണമെങ്കില്‍ തണുത്ത വെള്ളം ഉപയോഗിക്കാം.
അമിതമായി വെള്ളമില്ലാതെ ജ്യൂസ് അടിച്ചെടുത്ത് ടേസ്റ്റിനു വേണമെങ്കിൽ ഒരു ചെറുനാരങ്ങ പിഴിയാം അല്ലെങ്കിൽ മധുരം ആവശ്യമെങ്കില്‍ പഞ്ചസാരക്ക് പകരം തേൻ ചേർക്കാം. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.