
സ്വന്തം ലേഖിക
തിരുവനന്തപുരം: പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഇന്ന് വൈകീട്ട് നാലിന് മന്ത്രി ജിആര്‍ അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും.
ഒഴിവുള്ള എഎവൈ കാര്‍ഡുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഏറ്റവും അര്‍ഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തിയാണ് വിതരണം നടത്തുന്നത്. മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സര്‍ക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കര്ട്ടന് റെയ്സര്‍ വീഡിയോ പ്രദര്‍ശനവും ഡിജിറ്റല്‍ പോസ്റ്റര്‍ പ്രദര്‍ശനവും നടക്കും.
റേഷന്‍ കാര്‍ഡുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ‘തെളിമ’ പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും.