
കോട്ടയം:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള 36 മത് കോട്ടയം ജില്ലാ സമ്മേളനം ഒക്ടോബർ 19 ന്; മന്ത്രി ബിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും.
പാലാ ഇടപ്പാടി മൂൺസ്റ്റാർ നടക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എം ആർ രാജൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കോട്ടയത്തെ സംഘടന സ്ഥാപക നേതാക്കളെ മന്ത്രി ആദരിക്കും.
സംഘടനയുടെ നേതൃത്വത്തിൽ നൽകുന്ന നിരവധി ധനസഹായങ്ങൾക്കു പുറമേ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന മരണാനന്തര സഹായമായ 10 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ മരണപ്പെട്ട ആളിന്റെ കുടുംബത്തിന് നൽകുന്ന ലൈഫ് ലൈൻ പദ്ധതി തൃശൂരും കണ്ണൂരും ഇടുക്കിയിലുമായി 10 ലക്ഷം രൂപ നൽകി കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഈരാറ്റുപേട്ട യൂണിറ്റിലെ അംഗത്തിന്റെ കുടുംബത്തിനുള്ള ധനസഹായം (10 ലക്ഷം) മന്ത്രി വിതരണം ചെയ്യും .
സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. സംഘടന ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്ട് സംസാരിക്കും.
ലൈഫ് ലൈൻ പദ്ധതി എന്ന വിഷയത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എൽ ജോസ് മോൻ സംസാരിക്കും.
പുതുനിര വാഹന ട്രെയിനിങ്ങും പുത്തൻ ആശയങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ട്രെയിനിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാ സംസാരിക്കും.
ജില്ലാ സെക്രട്ടറി സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിക്കും.ജില്ലാ ട്രഷറർ പിജി ഗിരീഷ് കണക്ക് അവതരിപ്പിക്കും.ജില്ലാ ഓഡിറ്റർമാരായ അജിത് കുമാർ ആർ, സന്ദീപ് പി എം എന്നിവർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കും.ജില്ലാ ജോയിൻ സെക്രട്ടറി കെ. എൻ സതീശൻ, ആർ. രാജേഷ്, ടി. എം ഷാജഹാൻ എന്നിവർ ആശംസകൾ അറിയിച്ച സംസാരിക്കും.



