
തിരുവനന്തപുരം: വിവാഹദിനത്തില്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായ ആലപ്പുഴ തുമ്പോളി സ്വദേശിനി ആവണി ഇന്നലെയാണ് ആശുപത്രി വിട്ടത്.
നിശ്ചയിച്ച ദിവസംതന്നെ ആശുപത്രിക്കിടക്കയില്‍ വെച്ചാണ് വരൻ ഷാരോണ്‍ ആവണിയെ താലി ചാർത്തിയത്. 12 ദിവസമാണ് ആവണി ആശുപത്രിയില്‍ കഴിഞ്ഞത്.
ആശുപത്രിയില്‍ കാണാൻ വരുന്നവരും എല്ലാവരും വലിയ പിന്തുണയാണ് നല്‍കിയതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയാണ് കരുത്തായതെന്നും ആവണി പറഞ്ഞു. അപകടം നടന്നശേഷം കാലെടുത്ത് വെക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കലൊടിഞ്ഞതായിരിക്കുമെന്ന് മാത്രമാണ് വിചാരിച്ചത്. അതുകഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് കാലും കയ്യും ഒടിഞ്ഞതല്ല, കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായത്.
കല്യാണം നടക്കുമെന്ന് ഒരിക്കലും കരുതിയില്ല. പിന്നെ എറണാകുളം ലേക്ക് ഷോറിലേക്ക് കൊണ്ടുപോയതും അവിടെ വെച്ച് താലികെട്ട് നടക്കുന്നതെന്നും ആവണി പറഞ്ഞു.




